
















ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍, ലണ്ടന്‍ റീജിയന്റെ നേതൃത്വത്തില്‍, ഡിസംബര്‍ 31 നു വാള്‍ത്തംസ്റ്റോവില്‍ കൃതജ്ഞതാബലിയും, പുതുവത്സര സമര്‍പ്പണ ശുശ്രുഷകളും സംഘടിപ്പിക്കുന്നു.
ലണ്ടന്‍ റീജന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന രാത്രി ആരാധനകളുടെ പ്രഥമ വാര്‍ഷീക നിറവില്‍ ഒരുക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ലണ്ടന്‍ റീജണല്‍ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍ പേഴ്‌സണും, കൗണ്‍സിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എന്നിവര്‍ സംയുക്തമായിട്ടാവും നേതൃത്വം വഹിക്കുക.
കഴിഞ്ഞ വര്‍ഷത്തില്‍ ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കും, സംരക്ഷണത്തിനും , പരിപാലനത്തിനും കൃതജ്ഞത അര്‍പ്പിക്കുവാനും, പുതുവത്സരം ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് ആത്മീയമായി ഒരുക്കപ്പെടാനും, ദൈവ കരുണക്കായി പ്രാര്‍ത്ഥിക്കുവാനും, അനുഗ്രഹ വാതായനങ്ങള്‍ തുറക്കപ്പെടുവാനുമുള്ള അവസരമായിരിക്കും വിശ്വാസികള്‍ക്ക് ഈ നിശാ ജാഗരണ പ്രാര്‍ത്ഥനയില്‍ ലഭിക്കുക.
നൈറ്റ് വിജില്‍ ശുശ്രുഷകളില്‍ വിശുദ്ധ കുര്‍ബാന, സ്തുതിപ്പ്, ദൈവവചന ശുശ്രുഷ, ദിവ്യകാരുണ്യ ആരാധന അടക്കം ശിശ്രൂഷകള്‍ ഉണ്ടായിരിക്കും.
നന്ദിപ്രകാശിപ്പിക്കുവാനും, പുതുവത്സര സമര്‍പ്പണത്തിനും ആത്മീയ-വിശ്വാസ വളര്‍ച്ചയ്ക്കുമായി ഏവരെയും ജാഗരണ പ്രാര്‍ത്ഥനയിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. തിരുക്കര്‍മ്മങ്ങള്‍ ഡിസംബര്‍ 31 നു ശനിയാഴ്ച്ച വൈകുന്നേരം 7:30 നു ആരംഭിയ്ക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യില്‍ -
07848 808550
മാത്തച്ചന്‍ വിളങ്ങാടന്‍ - 07915 602258
Venue:
Blessed Kunjachan & St. Mary's Mission, 132 Sherrnhall Street,
Walthamstow, E17 9HU
Appachan Kannanchira