CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 45 Seconds Ago
Breaking Now

കടത്തിണ്ണയില്‍ കിടന്ന് മരിച്ച യാചകന്റെ സഞ്ചിയില്‍ നാലര ലക്ഷം രൂപ ; സൂക്ഷിച്ചത് പ്ലാസ്റ്റിക് ടിന്നില്‍

ഇന്നലെ രാവിലെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആലപ്പുഴ ചാരും മൂടില്‍ സ്‌കൂട്ടര്‍ ഇടിച്ചു മരിച്ച യാചകന്റെ സഞ്ചികളില്‍ നിന്നും നാലര ലക്ഷം രൂപ കണ്ടെത്തി പൊലീസ്. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന അനില്‍ കിഷോറന്നയാളെ തിങ്കളാഴ്ച വൈകീട്ട് സ്‌കൂട്ടര്‍ ഇടിച്ചു. സാരമായി പരിക്കേറ്റതോടെ നാട്ടുകാര്‍ ആശുപത്രിയിലും എത്തിച്ചു. തലയ്ക്ക് പരുക്കുള്ളതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും രാത്രിയോടെ ഇയാള്‍ ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയി. ഇന്നലെ രാവിലെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നൂറനാട് പൊലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ഇയാളെ സഞ്ചികള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് നോട്ടുകളടങ്ങിയ പ്ലാറ്റിക് ടിന്നുകളും പഴ്‌സുകളും ലഭിച്ചത്. 452207 രൂപയാണ് ലഭിച്ചത്. രണ്ടായിരത്തിന്റെ 12 നോട്ടുകളും സൗദി റിയാലും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കണ്ടുകിട്ടിയ പണം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.