
















സിറോ മലബാര്‍ ആസ്ഥാനത്തെത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്നലെ രാത്രി 9.15നാണ് വി ഡി സതീശനെത്തിയത്. സിനഡ് സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് സതീശന്‍ എത്തിയത്.
മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. അത്താഴ വിരുന്നിലും വി ഡി സതീശന്‍ പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സതീശന്‍ സഭാ ആസ്ഥാനത്തെത്തി നടത്തിയ കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.
പ്രതിപക്ഷ നേതാവായതിന് ശേഷം വി ഡി സതീശന്‍ നടത്തിയ ഇടപെടലുകള്‍ കേരളത്തിലെ ക്രൈസ്തവ സഭകളുടെ പിന്തുണ യുഡിഎഫിന് ലഭിക്കുന്നതില്‍ വിജയിച്ചു എന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. 200ഓളം ക്രൈസ്തവ വേദികളിലാണ് കഴിഞ്ഞ നാലര വര്‍ഷത്തിനിടെ വി ഡി സതീശന്‍ പങ്കെടുത്തത്.