CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 7 Minutes 39 Seconds Ago
Breaking Now

മാനന്തവാടി മെഡിക്കല്‍ കോളേജില്‍ യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടില്‍

ആരോഗ്യവകുപ്പ് അസി ഡയറക്ടര്‍ ഡോ. വീണ സരോജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്താന്‍ എത്തുന്നത്.

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവത്തില്‍ സംസ്ഥാന ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടില്‍ എത്തും. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിദഗ്ധസംഘം അന്വേഷണം നടത്താന്‍ എത്തുക.

ആരോഗ്യവകുപ്പ് അസി ഡയറക്ടര്‍ ഡോ. വീണ സരോജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്താന്‍ എത്തുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രേഖകള്‍ സംഘം പരിശോധിക്കും. ചികിത്സ പിഴവിന് ഇരയായ യുവതിയില്‍ നിന്ന് വിശദമായി മൊഴിയും രേഖപ്പെടുത്തും.

ഡോ. വീണ സരോജിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ വിദഗ്ധരുടെ സംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ആരോഗ്യ വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിക്കുക. യുവതിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച പരിശോധനയും ഇന്ന് തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നടക്കും. ഇതിനായുള്ള ക്രമീകരണം ഒരുക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെ ആരോഗ്യമന്ത്രി യുവതിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ആരോഗ്യ വിദഗ്ധരുടെ അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രിയുടെ ഉറപ്പ് നല്കി. മന്ത്രി വിളിച്ചതില്‍ പ്രതീക്ഷയും ആശ്വാസവും ഉണ്ടെന്ന് യുവതി പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് യുവതിയുടെ ശരീരത്തില്‍ നിന്ന് കോട്ടണ്‍ തുണി പുറത്തു വന്നത്. ഒക്ടോബര്‍ 20നാണ് മാനന്തവാടി പാണ്ടക്കടവ് സ്വദേശിയായ 21കാരിയുടെ പ്രസവം വയനാട് മെഡിക്കല്‍ കോളേജില്‍ നടന്നത്. രക്തസ്രാവം തടയാന്‍ വച്ച തുണി പുറത്തെടുത്തിരുന്നില്ല എന്ന ആരോപണമാണ് കുടുംബം ഉയര്‍ത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.