CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 29 Seconds Ago
Breaking Now

ഉത്തര്‍പ്രദേശില്‍ കൊടുംക്രൂരത: പതിനാലുകാരിയെ ഓടുന്ന കാറില്‍ ബലാത്സംഗം ചെയ്തു

സബ് ഇന്‍സ്‌പെക്ടറും പ്രാദേശിക മാധ്യമപ്രവര്‍ത്തകനും ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്.

ഉത്തര്‍പ്രദേശില്‍ യുവതിയെ കാറില്‍ കൂട്ടബലാത്സംഗം ചെയ്തു.14കാരിയെയാണ് ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ സച്ചേന്ദി ഏരിയയിലാണ് സംഭവം. സബ് ഇന്‍സ്‌പെക്ടറും പ്രാദേശിക മാധ്യമപ്രവര്‍ത്തകനും ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്.

പൊലീസ് ഉദ്യോഗസ്ഥനെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് വന്നിട്ടും നടപടി ഉണ്ടായില്ല എന്ന് പരാതി ഉയരുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് പൊലീസ് ഇടപെട്ടത്. മുഖ്യ പ്രതി സബ് ഇന്‍സ്‌പെക്ടര്‍ അങ്കിത് മൗര്യ ഒളിവിലാണ്. ഇയാളുടെ കൂട്ടാളി ശിവ് യാദവ് അറസ്റ്റിലായിയെന്നും പൊലീസ് അറിയിച്ചു .സംഭവത്തില്‍ കേസ് എടുക്കാന്‍ വൈകിയതിന് സച്ചേന്ദി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ വിക്രം സിംഗിനെ സസ്‌പെന്‍ഡ് ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.