
















വിജയ്യുടെ ജനനായകന് പരോക്ഷ പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എത്തുകയാണ്. സെന്‍സര്‍ ബോര്‍ഡിനെ കേന്ദ്ര സര്‍ക്കാര്‍ ആയുധമാക്കുന്നു എന്നാണ് എക്സില്‍ അദ്ദേഹം കുറിച്ചത്. വിജയ്യുടേയോ ജനനായകന്റെയോ പേര് പരാമര്‍ശിക്കാതെയായിരുന്നു ട്വീറ്റ് അദ്ദേഹം പങ്കുവെച്ചിരുന്നത്.
'സിബിഐയേയും ഇഡിയേയും ഇന്‍കം ടാക്സിനേയും പോലെ, ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡിനേയും പുതിയ ആയുധമാക്കിയിരിക്കുകയാണ്. ശക്തമായി അപലപിക്കുന്നു.' -ഇതായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്. തമിഴിലാണ് എം കെ സ്റ്റാലിന്‍ ഇക്കാര്യം എക്‌സില്‍ കുറിച്ചത്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്ന വിജയ് പ്രധാനമായി ഉന്നം വെക്കുന്നത് ഡിഎംകെയെയും സ്റ്റാലിനെയുമാണ്. തന്റെ ഓരോ പ്രസംഗങ്ങളിലും വിജയ് സ്റ്റാലിനും ഡിഎംകെയ്ക്കുമെതിരെ സംസാരിക്കാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ ട്വീറ്റിന് രാഷ്ട്രീയ പ്രാധാന്യമേറുന്നത്.