CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 4 Minutes 53 Seconds Ago
Breaking Now

ജനനായകനും പരാശക്തിയും ഒരുമിച്ച് തിയേറ്ററുകളിലെത്തണമെന്നായിരുന്നു ആഗ്രഹമെന്ന് ശിവ കാര്‍ത്തികേയന്‍

സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തില്‍ ആക്ഷന്‍ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. വിജയ് ചിത്രം ജനനായകനും ഒന്നിച്ചായിരുന്നു സിനിമ തിയേറ്ററില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ ജനനായകന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുന്നത് വലിയ വിവാദമാണ് സൃഷ്ടിക്കുകയാണ്. ഇപ്പോഴിതാ ജനനായകനും പരാശക്തിയും ഒരുമിച്ച് തിയേറ്ററുകളിലെത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് പറയുകയാണ് ശിവകാര്‍ത്തികേയന്‍.

'ഇത് വളരെ അപ്രതീക്ഷിതമായിരുന്നു. ചിത്രം മാറ്റിവയ്ക്കുമെന്ന് ആരും കരുതിയിരുന്നില്ല. രണ്ട് സിനിമകളും തിയേറ്ററില്‍ ഒരേസമയം പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. കഴിഞ്ഞ 15 ദിവസമായി കുറെ അപ്രതീക്ഷിതമായ കാര്യങ്ങളാണ് നടക്കുന്നത്. ഞങ്ങള്‍ എല്ലാ ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കുന്നുണ്ടായിരുന്നു.

എനിക്കാരുമായും മത്സരിക്കാന്‍ ഇഷ്ടമല്ല. ഈ സിനിമാ മേഖലയില്‍ എല്ലാവര്‍ക്കും മതിയായ ഇടമുണ്ട്. എനിക്ക് മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഞാന്‍ ഒരു അറ്റ്ലറ്റോ ബോക്സറോ ആകുമായിരുന്നു,' ശിവകാര്‍ത്തികേയന്‍ പറയുന്നു. തന്റെ പരാശക്തി എന്ന സിനിമയും റിലീസിന് ഒരു ദിവസം മുമ്പാണ് സെന്‍സര്‍ ക്ലിയറന്‍സ് ലഭിച്ചതെന്നും അവസാനം നിമിഷം ഇത്തരത്തിലുള്ള അനിശ്ചിതത്വങ്ങള്‍ ഒഴിവാക്കാന്‍ നിര്‍മാതാക്കള്‍ കൂടുതലായും ജാഗ്രത പാലിക്കണമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. പരാശക്തിയുടെ പ്രൊമോഷന്‍ പരിപാടിയില്‍ ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

 




കൂടുതല്‍വാര്‍ത്തകള്‍.