
















പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി സിനിമയാണ് ദി രാജാസാബ്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ നടന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്നായിട്ടാണ് എത്തുന്നത്. എന്നാല്‍ സിനിമയ്ക്ക് ഹിറ്റാകണമെങ്കില്‍ വലിയ കളക്ഷന്‍ നേടിയാല്‍ മാത്രമേ സാധിക്കുകയുള്ളൂ.
ആഗോള തലത്തില്‍ 410 കോടി ഗ്രോസ് കളക്ഷന്‍ നേടിയാല്‍ മാത്രമേ സിനിമയ്ക്ക് വിജയിക്കാന്‍ സാധിക്കൂ. അതേസമയം, തെലുങ്കില്‍ സിനിമയ്ക്ക് വിജയിക്കണമെങ്കില്‍ 290 കോടിയോളം നേടണം. 'ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍' എന്ന ടാഗ് ലൈനുമായാണ് സിനിമ എത്തുന്നത്. ജനുവരി 9 നാണ് സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്.