
















പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഓണ്‍ലൈനിലൂടെ അശ്ലീല ചാറ്റിങ് നടത്തിയതിന് യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ഗുരീത് ജീതേഷ് എന്ന ഇന്ത്യക്കാരനാണ് അറസ്റ്റിലായത്. കവന്‍ട്രി റെഡ് ലെയ്‌നില്‍ ജിതേഷ് താമസിച്ചിരുന്ന ഗുരിത് യുകെയിലെത്തിയിട്ട് മൂന്നുമാസം മാത്രം പിന്നിടുമ്പോഴാണ് അശ്ലീല ചാറ്റിന്റെ പേരില്‍ പിടിയിലായത്.കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ സാധ്യതയുള്ളവരെ കണ്ടെത്തുന്ന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിജിലന്റുമാരാണ് ഗുരീതിനെ കുരുക്കിയത്.
14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയാണെന്ന് അവകാശപ്പെട്ട വ്യക്തിയുമായാണ് ഗുരീത് ചാറ്റ് നടത്തിയത്. ഗുരീതിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ഗുരീതിനെ സ്റ്റുഡന്റ് ഹൗസിങ്ങില്‍ നിന്ന് പുറത്താക്കി.
അറസ്റ്റുമായി ബന്ധപ്പെട്ട വീഡിയോയില്‍ ഗുരീത് മാപ്പു ചോദിക്കുന്നുണ്ട്. ക്ഷമിക്കണം. എനിക്ക് ഒരു വാണിങ് തന്ന് പറഞ്ഞുവിട്ടൂടെ എന്ന് ഗുരീതിന്റെ ചോദ്യത്തിന് ജനലിലൂടെ പുറത്തേക്ക് നോക്ക്, അത് പൊലീസാണ്. വൈകിപ്പോയ സ്ഥിതിക്ക് ഇനി വാണിങ്ങിന് പ്രസക്തിയില്ലെന്ന് കൂടെയുള്ള ഒരാള്‍ പറയുന്നത് കേള്‍ക്കാം.
താന്‍ ഇനി ഒരിക്കലും ഇങ്ങനെ പ്രവര്‍ത്തിക്കില്ല, ഇതു നിയമ വിരുദ്ധമാണെന്ന് എനിക്കറിയില്ലായിരുന്നുവെന്നാണ് ഗുരീത് പറഞ്ഞത്. 14 വയസ്സുണ്ടെന്ന് ചാറ്റില്‍ വ്യക്തമാക്കിയിരുന്നു എന്നാണ് കൂടെയുള്ളൊരാള്‍ ഗുരീതിന് മറുപടി നല്‍കി. ഇതോടെ താന്‍ കുട്ടിയെ കണ്ടിട്ടില്ലെന്ന് ഗുരീത് വ്യക്തമാക്കുന്നു. ഇതു ഓണ്‍ലൈന്‍ ഗ്രൂമിങ്ങിനെതിരെയുള്ള നടപടിയാണെന്നും നിങ്ങള്‍ കുട്ടിയെ കണ്ടിട്ടില്ലെന്ന് തനിക്കറിയാമെന്നും ഇയാള്‍ പറയുന്നുണ്ട്.