CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 16 Seconds Ago
Breaking Now

വീണ്ടുമൊരു യു-ടേണുമായി ലേബര്‍; ഇക്കുറി ഓസ്‌ട്രേലിയന്‍ സ്റ്റൈലില്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്താന്‍; ബാക്ക്‌ബെഞ്ചില്‍ നിന്നും വിമതനീക്കം ഉറപ്പായതോടെ കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കാന്‍ ഗവണ്‍മെന്റ്

കഴിഞ്ഞ ആഴ്ച വരെ ലേബര്‍ മന്ത്രിമാരും ഈ ഐഡിയയെ പിന്തുണച്ചിരുന്നില്ല

ബ്രിട്ടനില്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ വഴിയൊരുങ്ങി. ഓസ്‌ട്രേലിയ സ്‌റ്റൈലില്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ ഗവണ്‍മെന്റ് നീക്കം തുടങ്ങിയതോടെയാണ് ഇത്. 

ബാക്ക്‌ബെഞ്ചില്‍ നിന്നും വിമതസ്വരം ഒഴിവാക്കാനാണ് പ്രഖ്യാപിത നിലപാട് തിരുത്തി ഗവണ്‍മെന്റ് വിഷയത്തില്‍ കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കുട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് താന്‍ എതിരാണെന്ന് പറഞ്ഞ വ്യക്തിയാണ് പ്രധാനമന്ത്രി. രാത്രികാല കര്‍ഫ്യൂ, ആപ്പ് സമയത്തിന് പരിധി, ഇന്‍ഫിനിറ്റ് സ്‌ക്രോളിംഗ് പോലുള്ള അടിമത്തം സൃഷ്ടിക്കുന്ന ഫീച്ചറുകള്‍ വിലക്കുക എന്നിങ്ങനെ വിവിധ ഓപ്ഷനുകളും പരിഗണനയിലുണ്ട്. 

ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ശേഷമുള്ള 14-ാമത്തെ പ്രധാന യു-ടേണായി ഇത് മാറും. നിരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ലോര്‍ഡ്‌സില്‍ വോട്ടെടുപ്പ് നടത്തിയ ശേഷം ബില്‍ കോമണ്‍സിലേക്ക് എത്താന്‍ ഇരിക്കവെയാണ് സ്റ്റാര്‍മറുടെ മനംമാറ്റം. 60 ലേബര്‍ എംപിമാര്‍ ഇതിനകം തന്നെ ബ്രിട്ടന്‍ ഓസ്‌ട്രേലിയന്‍ പാത പിന്തുടരണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ചെറിയ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്തുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ മാറിയത്. 

എന്നാല്‍ കഴിഞ്ഞ ആഴ്ച വരെ ലേബര്‍ മന്ത്രിമാരും ഈ ഐഡിയയെ പിന്തുണച്ചിരുന്നില്ല. ബിസിനസ്സ് സെക്രട്ടറി പീറ്റര്‍ കൈല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് ശരിയായ വഴിയല്ലെന്നായിരുന്നു ചൂണ്ടിക്കാണിച്ചിരുന്നത്. വ്യക്തിപരമായി തനിക്കും ഈ ആശയത്തോട് താല്‍പര്യമില്ലെന്ന് സ്റ്റാര്‍മറും പറഞ്ഞിരുന്നു. സമ്പൂര്‍ണ്ണ നിരോധനത്തിന് പകരം കുട്ടികള്‍ക്ക് ലഭിക്കുന്ന കണ്ടന്റിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് ഉചിതമെന്നായിരുന്നു പ്രധാനന്ത്രിയുടെ നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.