CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 14 Seconds Ago
Breaking Now

അമേരിക്കയ്ക്ക് നേരെ 'ബസൂക്ക' പുറത്തെടുക്കേണ്ട! ട്രംപിന്റെ താരിഫിന് എതിരായി തിരിച്ചടിക്കാന്‍ നിന്നാല്‍ വ്യാപാര യുദ്ധത്തിന്റെ അപകടം മുഴങ്ങും; മുന്നറിയിപ്പുമായി സ്റ്റാര്‍മര്‍; സമാധാന നൊബേല്‍ കിട്ടാത്ത സ്ഥിതിക്ക് ഇനി വലിയ സമാധാനപ്രേമമൊന്നും ഇല്ലെന്ന് പ്രസിഡന്റ്!

യുഎസുമായി വ്യാപാര യുദ്ധം തുടങ്ങിയാല്‍ ഇത് ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയിലാണ് സ്റ്റാര്‍മറുടെ നീക്കം

യുഎസ് പ്രസിഡന്റ് എന്നുകേട്ടാല്‍ ഇംഗ്ലീഷ് സിനിമകള്‍ വരച്ചുവെച്ച ഒരു ചിത്രമുണ്ട്. ലോകനന്മയ്ക്കായി നിലകൊള്ളുന്ന നല്ലവരായ പ്രസിഡന്റുമാര്‍. അമേരിക്കയ്ക്ക് ഗുണമുള്ള കാര്യങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ അവര്‍ ചെയ്യുന്നതെങ്കിലും സിനിമകളിലൂടെ അത്തരമൊരു തെറ്റിദ്ധാരണ പരത്താന്‍ സിനിമാക്കാര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്തായാലും അത്തരം കഥകളുടെ പൊള്ളത്തരമാണ് ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുറന്നുകാണിക്കുന്നത്. 

തനിക്കും, അമേരിക്കയ്ക്കും നേട്ടത്തിനായി എന്തും ചെയ്യുമെന്ന നിലപാട് പരസ്യമായി പറയുന്ന ട്രംപ് ഇപ്പോള്‍ ഗ്രീന്‍ലാന്‍ഡ് കൈക്കലാക്കാനായി യൂറോപ്പിനോട് സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രിട്ടന്‍ ഉള്‍പ്പെടെ ഇതിനോട് എതിര്‍പ്പ് പരസ്യമാക്കിയിട്ടുണ്ടെങ്കിലും ട്രംപിന്റെ താരിഫുകളോട് യുദ്ധം വേണ്ടെന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

യുഎസുമായി വ്യാപാര യുദ്ധം തുടങ്ങിയാല്‍ ഇത് ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയിലാണ് സ്റ്റാര്‍മറുടെ നീക്കം. ട്രംപ് പ്രഖ്യാപിച്ചതിന് എതിരായി തിരിച്ച് താരിഫ് പ്രഖ്യാപിക്കാനില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനായി യൂറോപ്യന്‍ രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കുന്നതാണ് ട്രംപിന്റെ തന്ത്രം. 

യൂരോപ്യന്‍ നേതാക്കളും താരിഫ് 'ബസൂക്ക' പുറത്തെടുക്കരുതെന്ന് സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു. വ്യാപാര യുദ്ധ കനത്ത സാമ്പത്തിക നാശം വിതയ്ക്കും, കൂടാതെ സുപ്രധാന സഖ്യത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നു. നാറ്റോ സഖ്യകക്ഷികള്‍ക്ക് ഫെബ്രുവരി 1 മുതല്‍ 10% ചുങ്കം പ്രഖ്യാപിച്ചാണ് ട്രംപ് ഞെട്ടിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.