
















ഒരു നായ നിലത്ത് കിടന്ന് ഉരുളുന്നത് പോലെ എ&ഇയിലെ കാത്തിരിപ്പ് മുറിയില്‍ പിതാവ് മരണത്തെ നേരിട്ടതായി കുടുംബം. ഹൃദയാഘാതം നേരിട്ടതിന് ശേഷം വേദന കൊണ്ട് പുളഞ്ഞായിരുന്നു 34-കാരന്‍ മരിച്ചതെന്നാണ് ഇവരുടെ ആരോപണം.
എസെക്‌സ് ബ്രൂസ്ഫീല്‍ഡ് ഹോസ്പിറ്റലില്‍ വെച്ചാണ് 34-കാരന്‍ തോമസ് കാസിക്ക് അസാധാരണമായ വേദന അനുഭവപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവം. എന്നാല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ ഈ ദുരവസ്ഥയിലും പ്രതികരിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് ആരോപണം.
ഹൃദയസംബന്ധമായ വേദനയാണ് പിതാവിന് നേരിടുന്നതെന്ന് തിരിച്ചറിഞ്ഞ മകന്‍ പലകുറി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 'നിങ്ങള്‍ അദ്ദേഹത്തെ കൊലയ്ക്ക് കൊടുക്കും' എന്ന് വരെ മകന്‍ പറഞ്ഞു. എന്നിട്ടും എന്‍എച്ച്എസ് ജീവനക്കാര്‍ കൃത്യമായ പരിചരണം നല്‍കുന്നതില്‍ പരാജയപ്പെട്ടെന്നാണ് ആരോപണം. 
സംഭവത്തില്‍ എന്‍എച്ച്എസ് മിഡ് & സൗത്ത് എസെക്‌സ് അന്വേഷണം ആരംഭിച്ചു. ഖേദകരമായ സംഭവത്തില്‍ ഉത്തരങ്ങള്‍ തേടി ചെംസ്‌ഫോര്‍ഡ് എംപി മേരി ഗോള്‍ഡ്മാന്‍ കത്തെഴുതിയതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. 'എന്റെ പിതാവ് നിലത്ത് കിടക്കുന്ന ബുദ്ധിമുട്ടിപ്പിക്കുന്ന കാഴ്ച ഒരിക്കലും മറക്കില്ല. മുഖം നീലച്ച്, വായില്‍ നിന്നും വെളുത്ത നുര പുറത്തുവന്നിരുന്നു. എല്ലാവരുടെയും മുന്നില്‍ വെച്ച് അസഹനീയമായ വേദനയാണ് അദ്ദേഹം നേരിട്ടത്', മകന്‍ തോമസ് ജൂനിയര്‍ പറയുന്നു.
വെറും നിലത്ത് കിടക്കുമ്പോള്‍ അല്‍പ്പം അന്തസ്സ് കൊടുക്കാന്‍ ഒരു സ്‌ക്രീനെങ്കിലും വെയ്ക്കാന്‍ ആശുപത്രിക്കാരോട് പറഞ്ഞതായി 19-കാരന്‍ വെളിപ്പെടുത്തി. എന്നാല്‍ അവര്‍ ഇതൊന്നും കാര്യമാക്കിയില്ല. ഒരു നായ നിലത്ത് കിടന്ന് ഉരുളുന്നത് പോലെയായിരുന്നു അവസ്ഥ. തികച്ചും മനുഷ്യത്വവിരുദ്ധമായിരുന്നു എല്ലാം, തോമസ് ജൂനിയര്‍ പറഞ്ഞു.