
















ബ്രിട്ടീഷ് രാജകുടുംബത്തിന് ഇതുപോലൊരു നാണക്കേട് സമ്മാനിക്കാന്‍ ഇനി മറ്റൊരാള്‍ക്ക് സാധിക്കുമോയെന്ന കാര്യം സംശയമാണ്. രാജ്ഞിയുടെ തണലില്‍ സുരക്ഷിതമായി കഴിഞ്ഞുവന്ന കാലം ഏറെക്കുറെ അവസാനിച്ചതോടെ ആന്‍ഡ്രൂ 'മുന്‍ രാജകുമാരന്‍' എന്ന ദുഷ്‌പ്പേരിലേക്ക് ചെന്നെത്തിക്കഴിഞ്ഞു. എന്തിന്റെ പേരിലാണ് ഈ വനവാസമെന്ന് ചോദിച്ചവര്‍ക്ക് ഇനി അത്തരം ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടി വരില്ല. എപ്സ്റ്റീന്‍ ഫയല്‍സില്‍ കൂടുതല്‍ രേഖകള്‍ പുറത്തുവന്നതോടെ ആന്‍ഡ്രൂവിന് തല പുറത്ത് കാണിക്കാന്‍ പറ്റാത്ത വിധത്തിലുള്ള നാണക്കേടാണ് സമ്മാനിക്കപ്പെടുന്നത്.
എപ്സ്റ്റീന്‍ ഫയല്‍സിലെ പുതിയ ചിത്രങ്ങള്‍ ആന്‍ഡ്രൂവിന്റെ ശിഷ്ടകാലം ദുരിതത്തിലാക്കാന്‍ പോന്നവയാണ്. ഒരു സ്ത്രീ നിലത്ത് കിടക്കുമ്പോള്‍ അവര്‍ക്ക് മുകളില്‍ മുട്ടുകുത്തി നില്‍ക്കുന്ന ആന്‍ഡ്രൂവിന്റെ ചിത്രങ്ങളും പുതിയ രേഖകളില്‍ പുറത്തുവന്നിട്ടുണ്ട്. മൂന്ന് ഫോട്ടോകളാണ് ഇതുമായി ബന്ധപ്പെട്ട് വെളിച്ചം കണ്ടിരിക്കുന്നത്. ഒരു ഫോട്ടോയില്‍ ആന്‍ഡ്രൂ ക്യാമറയിലേക്ക് നോക്കുന്നതും, മറ്റൊന്നില്‍ സ്ത്രീയുടെ വയറിന് മേല്‍ കൈവെച്ചതും വ്യക്തമാണ്. 
കഴിഞ്ഞ മാസം പുറത്തുവന്ന ഫോട്ടോയില്‍ നിരവധി സ്ത്രീകളുടെ മടിയില്‍ കിടക്കുന്ന ആന്‍ഡ്രൂവിന്റെ ചിത്രവും ഇടം പിടിച്ചിരുന്നു. മൂന്ന് മില്ല്യണ്‍ പുതിയ രേഖകളാണ് യുഎസ് ഡിപ്പാര്‍ട്ട്മന്റ് ഓഫ് ജസ്റ്റിസ് ഇന്നലെ പുറത്തുവിട്ടത്. ഇതിനിടെ ജെഫ്രി എപ്സ്റ്റീനെ ആന്‍ഡ്രൂ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് വിരുന്നിനായി ക്ഷണിച്ച വിവരവും രേഖകളില്‍ പറയുന്നുണ്ട്. എന്നാല്‍ കുട്ടിപ്പീഡകനെ വീട്ടുതടങ്കലില്‍ നിന്ന് വിട്ടയച്ച് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ ക്ഷണമെന്നതാണ് ഞെട്ടിക്കുന്നത്.
അതേസമയം ഈ ക്ഷണം സ്വീകരിച്ച് എപ്സ്റ്റീന്‍ കൊട്ടാരത്തില്‍ എത്തിയിരുന്നോയെന്ന് വ്യക്തമല്ല. ഇതിന് പുറമെ 26 വയസ്സുള്ള റഷ്യന്‍ സുന്ദരിയുമായി ഡിന്നര്‍ തരപ്പെടുത്തി നല്‍കാമെന്ന് എപ്സ്റ്റീന്‍ ആന്‍ഡ്രൂവിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്തായാലും പുതിയ വിവരങ്ങള്‍ കൊട്ടാരത്തില്‍ നിന്നും പുറത്തായ ആന്‍ഡ്രൂവിന് കൂടുതല്‍ നാണക്കേടാണ് സമ്മാനിക്കുന്നത്. ഇത് മുന്‍കൂട്ടി മനസ്സിലാക്കിയാണ് ചാള്‍സ് രാജാവ് സഹോദരന് എതിരെ വടിയെടുത്തത്.