CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 32 Minutes 20 Seconds Ago
Breaking Now

കേരളത്തിന് അതിവേഗ റെയില്‍ പാതയില്ല; ഏഴ് അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി

കേരളത്തിനായി അതിവേഗ റെയില്‍ പാത പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു.

കേരളത്തിന് അതിവേഗ റെയില്‍ പാതയില്ല. പകരം ഏഴ് അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിച്ചു. പുതുതായി ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ ബജറ്റില്‍ നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചെങ്കിലും കേരളം ഉള്‍പ്പെട്ടില്ല. കേരളത്തിനായി അതിവേഗ റെയില്‍ പാത പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള അതിവേഗ റെയില്‍ പാതക്ക് കേന്ദ്രം അനുകൂലമാണെന്ന വിവരവും പുറത്തുവന്നിരുന്നു.

 

പുതുതായി പ്രഖ്യാപിച്ച 7 അതിവേഗ റെയില്‍ ഇടനാഴികള്‍

മുംബൈ - പൂണെ

പൂണെ - ഹൈദരാബാദ്

ഹൈദരാബാദ് - ബെം?ഗളൂരു

ഹൈദരാബാദ് - ചെന്നൈ

ചെന്നൈ - ബെം?ഗളൂരു

ദില്ലി - വാരാണസി

വാരാണസി - സിലി?ഗുരി

 




കൂടുതല്‍വാര്‍ത്തകള്‍.