CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 7 Minutes 50 Seconds Ago
Breaking Now

ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി ചികിത്സയിലിരിക്കെ മരിച്ചു

സിഐടിയു പ്രവര്‍ത്തകനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ കല്യാണ സുന്ദരം (45) ആണ് മരിച്ചത്.

വെനിസ്വേലന്‍ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡൂറോയെ അമേരിക്ക അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം നേതാവ് മരിച്ചു. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയില്‍ വേളാങ്കണ്ണിക്ക് സമീപം അകരഒരത്തൂരിലാണ് സംഭവം.

സിഐടിയു പ്രവര്‍ത്തകനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ കല്യാണ സുന്ദരം (45) ആണ് മരിച്ചത്. ട്രംപിന്റെ കോലത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയപ്പോള്‍ ഇദ്ദേഹത്തിന്റെ ശരീരത്തിലേക്ക് തീ ആളിപ്പടര്‍ന്നിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കല്യാണ സുന്ദരത്തെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് തഞ്ചാവൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഈ മാസം പത്തിനായിരുന്നു നാഗപട്ടണം അകരഒരത്തൂരിലെ മാര്‍ക്കറ്റിന് സമീപം സമരം സംഘടിപ്പിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.