CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 50 Minutes 52 Seconds Ago
Breaking Now

കാസര്‍ഗോഡ് എലിക്ക് വിഷം വയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളം കുടിക്കുന്ന ഗ്ലാസില്‍ വീണു; വീട്ടമ്മ മരിച്ചു

ശോഭന ഇതേ ഗ്ലാസിലെ വെള്ളം കുടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോളിച്ചാല്‍ മൊട്ടയംകൊച്ചി സ്വദേശി ബി.പി. ശോഭന (53) ആണ് മരിച്ചത്. എലിവിഷം വയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വിഷം തെറിച്ച് അടുത്തുണ്ടായിരുന്ന ഗ്ലാസില്‍ വീഴുകയായിരുന്നു. ഇതറിയാതെ ശോഭന ഇതേ ഗ്ലാസിലെ വെള്ളം കുടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സജീവനാണ് ശോഭനയുടെ ഭര്‍ത്താവ്. മക്കള്‍: സനീഷ്, സചിത്ര. മരുമക്കള്‍: ശാന്തി, സനീഷ്.

 




കൂടുതല്‍വാര്‍ത്തകള്‍.