
















കവന്‍ട്രിയില്‍ നിന്ന് കാണാതായ മലയാളി യുവാവ് വിഷ്ണു ജയകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. 26 വയസായിരുന്നു. മലയാളി സമൂഹത്തെ മുഴുവന്‍ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് മരണ വാര്‍ത്ത. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയോടെ കാണാതായ വിഷ്ണുവിനെ കണ്ടെത്തിയെന്ന വിവരം കുടുംബത്തെ അധികൃതര്‍ അറിയിച്ചു. മരണ കാരണം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വാരാന്ത്യത്തില്‍ സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണുവിനെ കാണാതാവുകയായിരുന്നു. കവന്‍ട്രിയിലെ സ്വാന്‍ ലേക്കിന് സമീപത്തുവച്ചാണ് ഇയാളെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചിരുന്നു.ഏറെ നേരം എത്താതിരുന്നതോടെയാണ് കുടുംബവും സുഹൃത്തുക്കളും അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് തിരിച്ചില്‍ വ്യാപകമാക്കുകയും ചെയ്തിരുന്നു.