CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 38 Minutes 24 Seconds Ago
Breaking Now

കവന്‍ട്രിയില്‍ മലയാളി യുവാവിനെ കാണാതായി ; ആശങ്കയില്‍ യുകെ മലയാളി സമൂഹം

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് കാണാതായത്.

കവന്‍ട്രിയില്‍ നിന്ന് മലയാളി യുവാവിനെ കാണാതായതായി റിപ്പോര്‍ട്ട്. വിഷ്ണു ജയകുമാര്‍ എന്ന 26 കാരനെ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് കാണാതായത്. കവന്‍ട്രിയിലെ സ്വാന്‍ ലേക്കിന് സമീപത്താണ് വിഷ്ണുവിനെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.

വാരാന്ത്യത്തില്‍ സുഹൃത്തിനൊപ്പം പോയ വിഷ്ണു മടങ്ങുന്നതിനായി ടാക്‌സി കാത്തു നിന്നതായും പിന്നീട് വിവരം ലഭിച്ചിട്ടില്ലെന്നുമാണ് അറിയുന്നത്. ഏറെ നേരം കാത്തിട്ടും തിരികെ എത്താത്തതോടെ കുടുംബവും സുഹൃത്തുക്കളും അന്വേഷണം തുടങ്ങി. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷ്ണുവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസിനെയോ 44786712173 എന്ന നമ്പറിലോ അറിയിക്കണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.