CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 10 Minutes 33 Seconds Ago
Breaking Now

പ്രധാനമന്ത്രിക്ക് അഭിമാനിക്കാം! ബ്രിട്ടനിലേക്ക് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ കയറ്റിയ നേട്ടത്തില്‍ സ്റ്റാര്‍മര്‍; രാഷ്ട്രീയ രംഗം ഇളകിമറിയുമ്പോള്‍ ബോട്ടുകളില്‍ കയറി രാജ്യത്ത് പ്രവേശിക്കുന്നത് നൂറുകണക്കിന് പേര്‍; കേവലം 19 മാസം കൊണ്ട് ചീത്തപ്പേര് സ്വന്തമാക്കി

2018 ജനുവരി 31-നാണ് ആദ്യത്തെ ചെറുബോട്ട് കടത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്

രാജ്യം ഭരിക്കണോ, കസേര നിലനിര്‍ത്തണോയെന്ന ചോദ്യം ചോദിച്ചാല്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് തല്‍ക്കാലം രണ്ടാമത്തെ കാര്യം നടത്തിയെടുക്കാനാണ് തിരക്ക്. കസേരയുണ്ടെങ്കില്‍ മാത്രമല്ലേ, ആദ്യം പറഞ്ഞ ഭരണകാര്യം നടക്കൂ. പക്ഷെ രാഷ്ട്രീയ രംഗം കലുഷിതമാകുമ്പോള്‍ രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. 

ചെറുബോട്ടുകളില്‍ കയറി ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ബ്രിട്ടന്റെ പ്രധാന തലവേദനയാണ്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചാനല്‍ കുടിയേറ്റത്തിന് നേതൃത്വം നല്‍കിയ പ്രധാനമന്ത്രിയെന്ന ചീത്തപ്പേരാണ് കീര്‍ സ്റ്റാര്‍മര്‍ നേടിയിരിക്കുന്നത്. ചാനല്‍ കടത്ത് തകര്‍ക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയ പ്രധാനമന്ത്രിക്ക് ഈ വാഗ്ദാനം വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. 

ഇതിന് മുന്‍പ് പ്രതിസന്ധി കൊണ്ടുപിടിച്ച സമയത്ത് ബോറിസ് ജോണ്‍സനായിരുന്നു പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ കാലത്ത് സൃഷ്ടിച്ച 65,811 പേരുടെ റെക്കോര്‍ഡാണ് 65,922 പേരെ കയറ്റിക്കൊണ്ട് കീര്‍ സ്റ്റാര്‍മര്‍ സ്വന്തം പേരിലാക്കിയത്. ബോറിസിന് ഈ റെക്കോര്‍ഡ് നേടാന്‍ മൂന്ന് വര്‍ഷം വേണ്ടിവന്നെങ്കില്‍ സ്റ്റാര്‍മര്‍ക്ക് കേവലം 19 മാസം മാത്രമാണ് ഇതിന് വേണ്ടിവന്നതെന്നതും ശ്രദ്ധേയമാണ്. 

ഇതോടെ ചാനല്‍ കുടിയേറ്റം മാറ്റമില്ലാതെ തുടരുന്നുവെന്നും വ്യക്തമായി. 2018 ജനുവരി 31-നാണ് ആദ്യത്തെ ചെറുബോട്ട് കടത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആ വര്‍ഷം അവസാനത്തോടെ അന്നത്തെ ഹോം സെക്രട്ടറി സാജിദ് ജാവിദ് ഇത് ഗുരുതര സംഭവമായി പ്രഖ്യാപിച്ചു. ഇപ്പോള്‍ ബ്രിട്ടനില്‍ ഈ വഴിയിലൂടെ 193,000 പേരെങ്കിലും എത്തിയെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.