CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 21 Minutes 33 Seconds Ago
Breaking Now

ഇയാള്‍ രാജകുടുംബത്തിലെ ചാരനോ? ആന്‍ഡ്രൂ രഹസ്യ രേഖകള്‍ ചോര്‍ത്തിനല്‍കി, ചൈനീസ് മോഡലിനെ രഹസ്യ ഡിന്നറിനിടെ കണ്ടുമുട്ടി; ജെഫ്രി എപ്സ്റ്റീന്റെ ബിസിനസ്സിനായി സ്വയം വില്‍പ്പനയ്ക്ക് വെച്ചു; ഇനിയും കണ്ടില്ലെന്ന് നടിച്ച് അന്വേഷണം പ്രഖ്യാപിക്കാതിരിക്കാന്‍ പോലീസിന് കഴിയുമോ?

പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍ യോര്‍ക്ക് ഡ്യൂക്കിന് എതിരെ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്

മുന്‍ രാജകുമാരന്‍ യുകെ ട്രേഡ് പ്രതിനിധിയായി വന്‍തോതില്‍ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയതായി വെളിപ്പെട്ടതോടെ അന്വേഷണം പ്രഖ്യാപിക്കാന്‍ പോലീസിനും, മന്ത്രിമാര്‍ക്കും മേല്‍ സമ്മര്‍ദം. നികുതിദായകന്റെ ചെലവില്‍ നയതന്ത്ര പ്രതിനിധിയായ ശേഷം ജെഫ്രി എപ്സ്റ്റീന്റെ ബിസിനസ്സ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിച്ചുവെന്നാണ് മെയില്‍ പുറത്തുവിട്ട തെളിവുകള്‍ വ്യക്തമാക്കുന്നത്. 

ചൈനയിലേക്കുള്ള ഔദ്യോഗിക ട്രേഡ് ദൗത്യത്തിനിടെ ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളിയുടെ സഹായത്തില്‍ ആന്‍ഡ്രൂ മീറ്റിംഗുകള്‍ സംഘടിപ്പിച്ചുവെന്നാണ് എപ്സ്റ്റീല്‍ ഫയലുകള്‍ വെളിപ്പെടുത്തുന്നത്. ബീജിംഗില്‍ നടത്തിയ രഹസ്യ ഡിന്നറിനിടയില്‍ ആന്‍ഡ്രൂ ഒരു ഗ്ലാമറസ് ചൈനീസ് മോഡലുമായി അടുത്ത് ഇടപഴകിയെന്ന് പുതിയ ഫോട്ടോഗ്രാഫുകള്‍ തെളിയിക്കുന്നത്. Pictured: Andrew enjoying a ride on a bamboo river raft while in China in a photo released in the Epstein Files

യുകെയെ പ്രതിനിധീകരിച്ച് പത്ത് ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ഇത്. പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍ യോര്‍ക്ക് ഡ്യൂക്കിന് എതിരെ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലണ്ടിനെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ആന്‍ഡ്രൂ ചോര്‍ത്തിയെന്നും വ്യക്തമായിട്ടുണ്ട്. 

യുകെ-ചൈന വ്യാപാര ബന്ധത്തെ കുറിച്ചുള്ള ഔദ്യോഗിക നയതന്ത്ര കേബിളുകള്‍ ഒരു മുതിര്‍ന്ന കൊട്ടാര സഹായി ചോര്‍ത്തുകയും, ആന്‍ഡ്രൂവിന്റെ സുഹൃത്തായ ബാങ്കറിന് കൈമാറിയെന്നും രേഖകള്‍ പറയുന്നു. ആന്‍ഡ്രൂവിന് പുറമെ മുന്‍ ക്യാബിനറ്റ് മന്ത്രി മണ്ടേല്‍സണ്‍, അജ്ഞാതനായി തുടരുന്ന മൂന്നാമതൊരാള്‍ എന്നിവരില്‍ നിന്നും ബ്രിട്ടീഷ് ഇന്റലിജന്‍സ് വിവരങ്ങള്‍ പോലും തനിക്ക് ലഭിക്കുന്നുണ്ടെന്ന് എപ്സ്റ്റീന്‍ പറഞ്ഞതായി ഇമെയില്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.