CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 24 Minutes 40 Seconds Ago
Breaking Now

പത്തുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം ; അയര്‍ലന്‍ഡില്‍ ആത്മഹത്യ ചെയ്ത 31 കാരന്‍ സിന്‍ജോയുടെ വിയോഗം താങ്ങാനാകാതെ കുടുംബം ; ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യ ലിഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇപ്പോള്‍ അപകടനില തരണം ചെയ്ത് ആശുപത്രി ചികിത്സയില്‍ തുടരുകയാണ്.

അപ്രതീക്ഷിത വാര്‍ത്തയായിരുന്നു അയര്‍ലന്‍ഡില്‍ മലയാളി യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചെന്ന വാര്‍ത്ത. പാലക്കാടു നിന്ന് കര്‍ണാടകയിലെ മംഗലാപുരത്തിന് സമീപം കഡബയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗവും കുട്ടൂര്‍പാഡൈ സ്വദേശിയുമായ സാന്‍ജോ സുനില്‍ ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 31 വയസായിരുന്നു.

2025 ജനുവരി 9ന് നടന്ന വിവാഹത്തിന് ശേഷം കഴിഞ്ഞ ജനുവരി 20നാണ് സാന്‍ജോ ഡിപ്പെന്‍ഡന്‍ഡ് വീസയില്‍ അയര്‍ലന്‍ഡിലെ ഫിന്‍ഗ്ലാസില്‍ എത്തുന്നത്. രണ്ടുവര്‍ഷം മുമ്പ് അയര്‍ലന്‍ഡിലെ സ്വകാര്യ കെയര്‍ഹോമില്‍ നഴ്‌സായി ജോലി ലഭിച്ചെത്തിയ ലിഷ്മ ഫിലിപ്പിനൊപ്പമായിരുന്നു താമസം. പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. നാട്ടില്‍ അടുത്ത് താമസിച്ചിരുന്നവരും വിമലഗിരി സെന്റ് മേരിസ് മലങ്കര സിറിയന്‍ കതോലിക്കാ ചര്‍ച്ചിലെ അംഗങ്ങളുമാണ്.

ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യ ലിഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇപ്പോള്‍ അപകടനില തരണം ചെയ്ത് ആശുപത്രി ചികിത്സയില്‍ തുടരുകയാണ്. ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന സാന്‍ഡോ അയര്‍ലന്‍ഡില്‍ പോകുന്നതിന് മുമ്പ് നാട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. 

ആത്മഹത്യ ചെയ്തുവെന്ന് അറിയുന്ന ദിവസവും രാവിലെയും മകനുമായി വളരെ സന്തോഷത്തോടു കൂടിയാണ് സംസാരിച്ചതെന്ന് പിതാവ് ടി ജി സുനില്‍ പറഞ്ഞു.ഇവരുടെ മൂന്ന് ആണ്‍മക്കളില്‍ മൂത്ത മകനാണ് സാന്‍ജോ. സാന്‍ജിത്ത് , സാന്‍വിന്‍ എന്നിവരാണ് മറ്റ് മക്കള്‍.

അയര്‍ലന്‍ഡില്‍ നിന്നും വെള്ളിയാഴ്ച സാന്‍ജോയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കുമെന്നും തുടര്‍ന്ന് 7 ദിവസത്തിനുള്ളില്‍ മൃതദേഹം നാട്ടില്‍ എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ നടക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ പൂര്‍ത്തിയാലുടന്‍ മൃതദേഹം നാട്ടിലേക്ക് അയ്ക്കും.

സാന്‍ജോയുടെ മരണം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍.




കൂടുതല്‍വാര്‍ത്തകള്‍.