CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 33 Minutes 9 Seconds Ago
Breaking Now

ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ 94,000 ബ്രിട്ടീഷുകാരെ രക്ഷിക്കാന്‍ പദ്ധതിയുമായി യുകെ; ഇറാനെ അക്രമിക്കാന്‍ ബ്രിട്ടീഷ് ബേസുകള്‍ യുഎസിനായി തുറന്ന് പ്രധാനമന്ത്രി; പ്രവാസികളെയും, ടൂറിസ്റ്റുകളെയും രക്ഷിക്കാന്‍ വഴിയൊരുക്കി സൗദി അറേബ്യ

വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്റെ ഡ്രോണുകള്‍ എത്തിയതോടെയാണ് ആശങ്ക വര്‍ദ്ധിച്ചത്

ഇറാന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങിയതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ആയിരക്കണക്കിന് വിദേശികളാണ് കുടുങ്ങിയ നിലയിലായത്. ഇവരെ രക്ഷിക്കാനുള്ള ഔദ്യോഗിക ദൗത്യത്തിന് തുടക്കം കുറിയ്ക്കുകയാണ് ബ്രിട്ടന്‍. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്റെ ഡ്രോണുകള്‍ എത്തിയതോടെയാണ് ആശങ്ക വര്‍ദ്ധിച്ചത്. 

തെഹ്‌റാനില്‍ യുഎസ് വ്യോമസേന നടത്തുന്ന അക്രമങ്ങള്‍ക്ക് പകരം വീട്ടാന്‍ ഇറാന്റെ ചാവേര്‍ ഡ്രോണകളാണ് ദുബായ് ഉള്‍പ്പെടെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പറക്കുന്നത്. ഇതോടെ ഇവിടെ നിന്നും രക്ഷപ്പെടാനായി 94,000 ബ്രിട്ടീഷ് പൗരന്‍മാര്‍ തങ്ങളുടെ വിവരങ്ങള്‍ ഫോറിന്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. ഭൂരിഭാഗം പേരും ഹോളിഡേ ആഘോഷിക്കാനും, ട്രാന്‍സിറ്റിലും ഇവിടെ പെട്ടവരാണ്. An Iranian suicide drone ploughs into a tower in Bahrain

ഇതിനിടെ ബ്രിട്ടീഷ് സൈനിക ബേസുകള്‍ ഇറാനെതിരായ അക്രമം കടുപ്പിക്കാനായി കീര്‍ സ്റ്റാര്‍മര്‍ യുഎസിന് തുറന്നുകൊടുത്തു. 'ഗള്‍ഫിലെ സഖ്യകക്ഷികള്‍ പ്രതിരോധിക്കാനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ജീവിതങ്ങള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ട്. ഇത് അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചാണ് ചെയ്യുന്നത്', പ്രധാനമന്ത്രി പറഞ്ഞു.

ഇറാഖിലെ തെറ്റുകളില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങള്‍ ഓര്‍മ്മയിലുണ്ട്. ഇറാനെതിരായ പ്രാഥമിക അക്രമണത്തില്‍ നമ്മള്‍ ഉള്‍പ്പെട്ടിട്ടില്ല. ഇപ്പോള്‍ നടക്കുന്ന പ്രതിരോധ അക്രമത്തിലും നമ്മള്‍ ചേരുന്നില്ല. എന്നാല്‍ ഇറാന്റെ തന്ത്രങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ സഖ്യകക്ഷികളെ പ്രതിരോധിക്കാനും, ജനങ്ങള്‍ക്കുമായി പിന്തുണ നല്‍കും, പ്രധാനമന്ത്രി വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.