CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 56 Seconds Ago
Breaking Now

തെരഞ്ഞെടുപ്പിലെ തോല്‍വി കാര്യമാക്കില്ല; ഇമിഗ്രേഷന്‍ നയങ്ങളില്‍ 'കടുംപിടുത്തം' തുടരും; മുസ്ലീം വോട്ടര്‍മാരെ അകറ്റുന്നുവെന്ന യൂണിയനുകളുടെയും, ഇടത് എംപിമാരുടെയും ആരോപണങ്ങള്‍ തള്ളി ഹോം സെക്രട്ടറി

അനധികൃതമായി എത്തുന്നവര്‍ക്ക് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കാന്‍ 20 വര്‍ഷം കാത്തിരിക്കേണ്ടി വരുന്ന നയങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഹോം സെക്രട്ടറി

തീവ്രഇടത് നയങ്ങള്‍ പിന്തുടരുന്ന ഗ്രീന്‍ പാര്‍ട്ടിയുടെ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഇമിഗ്രേഷന്‍ നയങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് ഉറപ്പിച്ച് ഹോം സെക്രട്ടറി. കര്‍ശന നയങ്ങളില്‍ നിന്നും പിന്‍വാങ്ങണമെന്ന യൂണിയനുകളുടെയും, ഇടത് അനുകൂല ലേബര്‍ എംപിമാരുടെയും ആവശ്യം തള്ളിക്കൊണ്ടാണ് നടപടികള്‍ തുടരുമെന്ന് ഷബാന മഹ്മൂദ് വ്യക്തമാക്കിയത്. 

അഭയാര്‍ത്ഥി നയങ്ങള്‍ പ്രഖ്യാപിച്ചത് പോലെ മാറ്റമില്ലാതെ തുടരുമെന്ന് സീനിയര്‍ ലേബര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മുസ്ലീം വോട്ടര്‍മാരെ ഇത് അകറ്റുമെന്ന വാദങ്ങള്‍ തെറ്റാണെന്നും ഇവര്‍ പറയുന്നു. ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതെരഞ്ഞെടുപ്പില്‍ റിഫോം പാര്‍ട്ടിക്കും പിന്നില്‍ മൂന്നാമതായി ഫിനിഷ് ചെയ്തതോടെയാണ് ലേബര്‍ പാര്‍ട്ടി നയങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായത്. ലേബര്‍ ബന്ധമുള്ള ഏറ്റവും വലിയ യൂണിയനായ യുണീഷന്‍ ജനറല്‍ സെക്രട്ടറി നയം മാറ്റം വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. 

എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്നും 'തെറ്റായ പാഠങ്ങള്‍' ഉള്‍ക്കൊള്ളാന്‍ ഷബാന മഹ്മൂദ് തയ്യാറല്ലെന്ന് ഒരു പാര്‍ട്ടി ശ്രോതസ്സ് വെളിപ്പെടുത്തി. ഇമിഗ്രേഷന്റെ പേരില്‍ മുസ്ലീം വോട്ടര്‍മാരെ നഷ്ടമാകുന്നുവെന്ന ചിന്ത പൂര്‍ണ്ണമായും തെറ്റാണ്, ഇവര്‍ വ്യക്തമാക്കി. ലേബര്‍ ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നയങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഷബാന മഹ്മൂദ് പറഞ്ഞു. 'അനധികൃത കുടിയേറ്റം രാജ്യത്ത് കനത്ത സമ്മര്‍ദമാണ് സൃഷ്ടിക്കുന്നത്. രാജ്യത്തെ സമൂഹങ്ങളെ ഇത് ഭിന്നിപ്പിക്കുന്നു. ഗവണ്‍മെന്റും, പൗരന്‍മാരും തമ്മിലുള്ള കരാര്‍ ലംഘനമാണ് അനധികൃത കുടിയേറ്റത്തിലൂടെ നടക്കുന്നത്. അഭയാര്‍ത്ഥി സിസ്റ്റത്തിനുള്ള പിന്തുണയും ഇത് മൂലം ഇല്ലാതാകുന്നു', മഹ്മൂദ് ചൂണ്ടിക്കാണിച്ചു. 

അനധികൃതമായി എത്തുന്നവര്‍ക്ക് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കാന്‍ 20 വര്‍ഷം കാത്തിരിക്കേണ്ടി വരുന്ന നയങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഹോം സെക്രട്ടറി സൂചിപ്പിക്കുന്നു. ഇമിഗ്രേഷന്‍ നിയന്ത്രിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ ഭാവിയാണ് തകരുകയെന്ന് ഇവര്‍ ലേബര്‍ എംപിമാര്‍ക്ക് മുന്നില്‍ വാദിക്കുന്നു. ഗ്രീന്‍ പാര്‍ട്ടി അതിര്‍ത്തികള്‍ തുറന്നിടാന്‍ പറയുമ്പോള്‍, നിഗല്‍ ഫരാഗ് അടച്ചുപൂട്ടാനുള്ള നയങ്ങളെയാണ് അനുകൂലിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.