CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 31 Minutes 30 Seconds Ago
Breaking Now

അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇനി 'ചുവപ്പ് പരവതാനി' വിരിക്കില്ല! അഭയാര്‍ത്ഥി പദവി 'താല്‍ക്കാലികം'; ഓരോ 30 മാസത്തിലും റിവ്യൂ; സുരക്ഷിത രാജ്യങ്ങളില്‍ നിന്നുള്ളവരെ സ്വദേശത്തേക്ക് മടക്കും; അഞ്ച് വര്‍ഷം കൊണ്ട് ഐഎല്‍ആര്‍ കിട്ടുന്ന കളി നിര്‍ത്തുമെന്ന് ഹോം സെക്രട്ടറി

ഡെന്‍മാര്‍ക്കില്‍ പരീക്ഷിച്ച് വിജയിച്ച രീതിയാണ് ബ്രിട്ടന്‍ കടമെടുക്കുന്നത്

അനധികൃത കുടിയേറ്റക്കാര്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്നുവെന്ന ചീത്തപ്പേര് ബ്രിട്ടന് ചാര്‍ത്തിക്കിട്ടിയിട്ട് നാളേറെയായി. നമ്മുടെ കൈയില്‍ ആവശ്യത്തിന് കാശുള്ളപ്പോള്‍ മറ്റുള്ള അഭയാര്‍ത്ഥികളെ ഒഴിവാക്കേണ്ടെന്ന മുന്‍ ചിന്തയില്‍ നിന്നും ഹൗസിംഗ് ഉള്‍പ്പെടെ പൊതുസംവിധാനങ്ങള്‍ സമ്മര്‍ദത്തിലായതോടെ അനധികൃത കുടിയേറ്റം നടത്തുന്നത് കുറയ്ക്കണമെന്ന ആവശ്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. 

ഇതിന്റെ ഭാഗമായി അഭയാര്‍ത്ഥി പദവി ഓരോ 30 മാസത്തിലും റിവ്യൂ ചെയ്യാനുള്ള പദ്ധതിയാണ് ഹോം സെക്രട്ടറി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. അഭയാര്‍ത്ഥികളുടെ സ്വന്തം രാജ്യങ്ങള്‍ സുരക്ഷിതമായി കണ്ടെത്തിയാല്‍ ഇവരെ മടക്കി അയയ്ക്കുമെന്നും ഷബാന മഹ്മൂദ് പ്രഖ്യാപിക്കും. 

നിലവിലെ നിയമപ്രകാരം അഞ്ച് വര്‍ഷം അഭയാര്‍ത്ഥി പദവി കൈവശം വെയ്ക്കുന്നവര്‍ക്ക് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന് അപേക്ഷിക്കാനും, ഇതുവഴി പൗരത്വം നേടാനും കഴിയും. ഈ അവസരം വിനിയോഗിക്കാന്‍ ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ പണം കൊടുത്ത് ഇംഗ്ലീഷ് ചാനല്‍ കടക്കുന്നതാണ് ബ്രിട്ടന് തലവേദനയായി മാറിയത്. 

തിങ്കളാഴ്ച പദ്ധതികള്‍ മാറ്റി പ്രഖ്യാപിക്കുന്നതോടെ അഭയാര്‍ത്ഥികള്‍ക്ക് നിയമപരമായി കുടിയേറിയവര്‍ക്ക് തുല്യമായി ബ്രിട്ടന്‍ തങ്ങാനുള്ള അനുമതി പുതുക്കുകയും, വിസാ റൂട്ടില്‍ അപേക്ഷിക്കാന്‍ ഫീസ് ഉള്‍പ്പെടെ നല്‍കുകയും വേണം. ഡെന്‍മാര്‍ക്കില്‍ പരീക്ഷിച്ച് വിജയിച്ച രീതിയാണ് ബ്രിട്ടന്‍ കടമെടുക്കുന്നത്. കുടിയേറ്റം കുറച്ചില്ലെങ്കില്‍ കുടിയേറ്റ വിരുദ്ധത ആഘോഷിക്കുന്ന വലത് ഭരണത്തിന് വഴിയൊരുക്കലാകുമെന്ന് ഹോം സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.