CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 25 Minutes 46 Seconds Ago
Breaking Now

ബ്രിട്ടന്റെ ഇ-വിസ സംവിധാനം ആരംഭിച്ചു; ഇരട്ട പൗരത്വമുള്ള ബ്രിട്ടീഷ് പൗരന്‍മാരെ തടയാന്‍ സാധ്യതയെന്ന് ഹോം ഓഫീസ്; രാജ്യത്തേക്കുള്ള വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ വേണം; നിയമങ്ങള്‍ കടുപ്പിക്കുമ്പോള്‍ ഏത് വിധത്തില്‍ ബാധിക്കും?

വിസയില്ലാത്ത പൗരന്‍മാര്‍ യുകെയില്‍ പ്രവേശിക്കുമ്പോള്‍ 16 പൗണ്ട് ചെലവുള്ള ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷനാണ് സൂക്ഷിക്കേണ്ടത്

ഇ-വിസാ സിസ്റ്റം നടപ്പിലാക്കി ബ്രിട്ടന്‍. ഇരട്ട പൗരത്വമുള്ള ബ്രിട്ടീഷ് പൗരന്‍മാരെ പോലും തടയുമെന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണ് പദ്ധതിയുമായി ഹോം ഓഫീസ് മുന്നോട്ട് പോയത്. ഇരട്ട പൗരത്വമുള്ളവരെ യുകെയില്‍ പ്രവേശിക്കാതെ തടയാനുള്ള അപകടം മുന്നിലുണ്ടെന്ന് ഹോം ഓഫീസും സ്ഥിരീകരിച്ചു. 

ഗ്രേസ് പിരീഡ് അനുവദിക്കണമെന്ന ആവശ്യങ്ങള്‍ തള്ളിയാണ് ഇ-വിസാ സിസ്റ്റവുമായി മുന്നോട്ട് പോയിരിക്കുന്നത്. ബ്രിട്ടീഷ് പാസ്‌പോര്‍ട്ട്, അല്ലെങ്കില്‍ യുകെയില്‍ പ്രവേശിക്കാനുള്ള അവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവരാണ് യുകെയിലേക്കുള്ള വിമാനത്തില്‍ കയറാന്‍ സാധിക്കുക. 

ബോര്‍ഡര്‍ സെക്യൂരിറ്റി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുകെ ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സിസ്റ്റം നടപ്പാക്കുന്നത്. ഫെബ്രുവരി 25 മുതല്‍ അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്രക്കാരുടെ യുകെയില്‍ പ്രവേശിക്കാനുള്ള അനുമതി പരിശോധിക്കും. വിസയുള്ള പൗരന്‍മാര്‍ക്ക് തുല്യമായി ഇത് മാറും, ഹോം ഓഫീസ് വക്താവ് പറഞ്ഞു. 

വിസയില്ലാത്ത പൗരന്‍മാര്‍ യുകെയില്‍ പ്രവേശിക്കുമ്പോള്‍ 16 പൗണ്ട് ചെലവുള്ള ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷനാണ് സൂക്ഷിക്കേണ്ടത്. ഇത് കൈവശം ഇല്ലാത്തവരെ എയര്‍ലൈനുകള്‍ തടയും. ഇരട്ട പൗരത്വമുള്ളവര്‍ക്ക് നിയമങ്ങള്‍ പ്രകാരം ഇടിഎ ലഭിക്കില്ലെന്നത് പ്രതിസന്ധിയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.