CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 53 Minutes 40 Seconds Ago
Breaking Now

മിനിമം വേജ് വര്‍ദ്ധന ഉപേക്ഷിക്കാന്‍ സമയമായോ? യുവാക്കളിലെ തൊഴിലില്ലായ്മ കുതിച്ചുയരുന്നു; മിഡില്‍ ഈസ്റ്റിലെ യുദ്ധം ചാന്‍സലറുടെ ഖജനാവ് തകര്‍ക്കും; നികുതികള്‍ വീണ്ടും വര്‍ദ്ധിക്കാന്‍ സാധ്യത; റേച്ചല്‍ റീവ്‌സിന് 'പരീക്ഷ', ജനങ്ങള്‍ക്ക് 'പരീക്ഷണം'!

റേച്ചല്‍ റീവ്‌സിന് ഇനിയും നികുതി വര്‍ദ്ധിപ്പിക്കാനുള്ള അവസരമാണ് മിഡില്‍ ഈസ്റ്റ് പ്രതിസന്ധി സംജാതമാക്കുന്നത്

ബ്രിട്ടനില്‍ തൊഴിലില്ലായ്മ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിക്കഴിഞ്ഞു. യുവാക്കളില്‍ ഇത് 11 വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയിലുമാണ്. ഇതിലേക്ക് നയിക്കുന്നത് റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ച വിവിധ നടപടികളാണെന്ന് വ്യക്തമായതോടെ നയങ്ങള്‍ തിരുത്താനാണ് ആവശ്യം ഉയരുന്നത്. 

മിനിമം വേജ് വര്‍ദ്ധന യുവാക്കളിലെ തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുന്നതില്‍ സുപ്രധാനമായി മാറുന്നുവെന്ന് തെളിവുകള്‍ പുറത്തുവന്നതോടെയാണ് മാറിചിന്തിക്കാന്‍ ലേബറിന് മേല്‍ സമ്മര്‍ദം ഉയരുന്നത്. സ്വകാര്യ മേഖലയിലും തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുന്നത് തുടരുന്നതായി ഏറ്റവും പുതിയ കണക്കുകള്‍ സ്ഥിരീകരിക്കുന്നു. 16 വര്‍ഷത്തിനിടെ കാണാത്ത തോതിലാണ് ഈ വെട്ടിനിരത്തല്‍. 

നിലവില്‍ 5.2 ശതമാനത്തിലാണ് രാജ്യത്തെ തൊഴിലില്ലായ്മ. ലേബരിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവുകളും, വേതന നയങ്ങളുമാണ് തൊഴിലില്ലായ്മ സൃഷ്ടിക്കുന്നതില്‍ പ്രധാന സംഭാവന നല്‍കുന്നത്. ഇത് യുവാക്കളെയാണ് സാരമായി ബാധിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒരു പുനരാലോചന വേണമെന്നാണ് ആവശ്യം. 

ഇതിനിടെ റേച്ചല്‍ റീവ്‌സിന് ഇനിയും നികുതി വര്‍ദ്ധിപ്പിക്കാനുള്ള അവസരമാണ് മിഡില്‍ ഈസ്റ്റ് പ്രതിസന്ധി സംജാതമാക്കുന്നത്. വര്‍ദ്ധനവുകള്‍ വളര്‍ച്ചയെ കൂടുതല്‍ മുരടിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ഖജനാവില്‍ നഷ്ടങ്ങള്‍ നേരിടുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ നികുതി കൂട്ടാതെ മാര്‍ഗ്ഗമില്ലാത്ത സാഹചര്യം സംജാതമാകും. പണപ്പെരുപ്പം ഉയരുന്നത് സാമ്പത്തിക ഞെരുക്കണം ശക്തമാകും. 




കൂടുതല്‍വാര്‍ത്തകള്‍.