
















കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കാന്‍ ഇറങ്ങിയ നടിയെ കയറി പിടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കതൃക്കടവ് സ്വദേശി വിപിന്‍ റോയിയാണ് പിടിയിലായത്.
പാലാരിവട്ടം പൊലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. നടിയെ തടഞ്ഞു നിര്‍ത്തിയ ശേഷം പ്രതി കയറി പിടിക്കുകയായിരുന്നു. പ്രതിക്കെതിരെ നടി മൊഴി നല്‍കിയിട്ടുണ്ട്.
സോഷ്യല്‍മീഡിയയിലൂടെ നിരന്തരം ശല്യം ചെയ്യുന്ന വ്യക്തിയാണെന്നും നടി പൊലീസിനെ അറിയിച്ചു. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഉടന്‍ തന്നെ പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.