CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 6 Minutes 57 Seconds Ago
Breaking Now

ദുബായിലെ ഫ്‌ളാറ്റില്‍ നിന്നും താഴെവീണു ; ഇരിങ്ങാലക്കുട സ്വദേശിയായ മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

അഞ്ചാം നിലയിലെ ഫ്‌ളാറ്റില്‍ നിന്നാണ് കുട്ടി വീണു മരിച്ചത്.

ദുബായിലെ ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. ഇരിങ്ങാലക്കുട സ്വദേശികളായ ആസാദ് റോഡ് സ്വദേശി മഞ്ഞളി സിബിന്റെയും ജെയിനിന്റെയും മൂന്നാമത്തെ മകള്‍ ഹന്ന റോസിനാണ് ദാരുണാന്ത്യം സംഭവിച്ചത്.

അഞ്ചാം നിലയിലെ ഫ്‌ളാറ്റില്‍ നിന്നാണ് കുട്ടി വീണു മരിച്ചത്. ഫ്‌ളാറ്റിലെ സിറ്റൗട്ടിനോട് ചേര്‍ന്നുള്ള ബാല്‍ക്കണിയില്‍ കളിക്കുന്നതിനിടെ തറയിലെ ചില്ല് പൊട്ടി താഴേക്ക് വീണതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംസ്‌കാരം ഇന്ന് നാലിന് സെന്റ് തോമസ് കത്തീഡ്രലില്‍. സഹോദരങ്ങള്‍ ; ഗ്രേസ് തെരേസ, ആല്‍ഫ്രഡ് ജോണ്‍.




കൂടുതല്‍വാര്‍ത്തകള്‍.