CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 44 Seconds Ago
Breaking Now

മെനിഞ്ചൈറ്റിസ് പകര്‍ച്ചവ്യാധി കെന്റിലെ രണ്ടാമത്തെ യൂണിവേഴ്‌സിറ്റിയിലേക്കും പടര്‍ന്നു; കാന്റര്‍ബറിയില്‍ 5000 വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ യത്‌നം; കാന്റര്‍ബറി ക്രൈസ്റ്റ് ചര്‍ച്ച് യൂണിവേഴ്‌സിറ്റിയില്‍ രോഗബാധ സ്ഥിരീകരിച്ച് യുകെഎച്ച്എസ്എ

കെന്റില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട മെനിഞ്ചൈറ്റിസ് ബാധയില്‍ രോഗബാധിതരുടെ എണ്ണം 20 ആയാണ് ഉയര്‍ന്നത്

ബ്രിട്ടനില്‍ രണ്ട് പേരുടെ ജീവനെടുത്ത് പടര്‍ന്ന് പിടിക്കുന്ന മെനിഞ്ചൈറ്റിസ് പകര്‍ച്ചവ്യാധി കെന്റിലെ രണ്ടാമത്തെ യൂണിവേഴ്‌സിറ്റിയിലും സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ഒരു തലമുറയില്‍ കാണാത്ത തരത്തിലാണ് ബ്രിട്ടനില്‍ രോഗം വ്യാപിക്കുന്നത്. 

യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി തങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതായി കാന്റര്‍ബറി ക്രൈസ്റ്റ് ചര്‍ച്ച് യൂണിവേഴ്‌സിറ്റി വെളിപ്പെടുത്തി. ഈ വ്യക്തിക്ക് വളരെ കുറച്ച് പേരുമായാണ് ബന്ധമുണ്ടായിരുന്നതെന്നും, ഇവര്‍ക്ക് ജാഗ്രതയുടെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ സ്വീകരിക്കാമെന്നും യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിച്ചു. 

കാന്റര്‍ബറിയിലെ ക്ലബ് കെമിസ്ട്രി തന്നെയാണ് പുതിയ കേസുകളുടെയും ഉത്ഭവകേന്ദ്രം. മാര്‍ച്ച് 5, 6, 7 തീയതികളില്‍ ഇവിടെ എത്തിയവര്‍ക്കാണ് രോഗങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. കെന്റ് യൂമിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും, ഫേവര്‍ഷാം ക്യൂന്‍ എലിസബത്ത് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ് രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടത്. 

മറ്റ് അഞ്ച് സ്‌കൂളുകളില്‍ കൂടി രോഗം കണ്ടെത്തിയിട്ടുണ്ട്. ബ്രോഡ്‌സ്‌റ്റെയേഴ്‌സ് ഡെയിന്‍ കോര്‍ട്ട് ഗ്രാമര്‍ സ്‌കൂള്‍, സിമോണ്‍ ലാംഗ്ടണ്‍ ഗ്രാമര്‍ സ്‌കൂള്‍ & കാന്റര്‍ബറി അക്കാഡമി, ആഷ്‌ഫോര്‍ഡിലെ ഹിഗ്വര്‍ത്ത് ഗ്രാമര്‍ സ്‌കൂള്‍, നോര്‍ട്ടണ്‍ നാച്ച്ബുള്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കേസുകള്‍ സ്ഥിരീകരിച്ചത്. 

കെന്റില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട മെനിഞ്ചൈറ്റിസ് ബാധയില്‍ രോഗബാധിതരുടെ എണ്ണം 20 ആയാണ് ഉയര്‍ന്നത്. ഇന്നലെ 15-ല്‍ നിന്നും കേസുകള്‍ ഉയരാന്‍ തുടങ്ങിയതോടെ സംഭവം ദേശീയ പ്രശ്‌നമായി യുകെഎച്ച്എസ്എ പ്രഖ്യാപിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.