CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 30 Minutes 49 Seconds Ago
Breaking Now

എന്‍എച്ച്എസ് മറ്റേണിറ്റി, നിയോനേറ്റല്‍ കെയര്‍ മെച്ചപ്പെടുത്താന്‍ പുതിയ ടാസ്‌ക്‌ഫോഴ്‌സ്; സുരക്ഷിത പരിചരണം ലക്ഷ്യം, ഒപ്പം അസമത്വം തുടച്ചുനീക്കണം; സ്ത്രീകളെയും, കുഞ്ഞുങ്ങളെയും കൈവിടുന്നുവെന്ന പഴികേള്‍ക്കുന്ന എന്‍എച്ച്എസ് നന്നാക്കുമോ?

കഴിഞ്ഞ വര്‍ഷം ദേശീയ അന്വേഷണത്തിന് ഉത്തരവിട്ട ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ടാസ്‌ക്‌ഫോഴ്‌സിന്റെ ചെയറാകും

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് മറ്റേണിറ്റി, നിയോനേറ്റല്‍ കെയര്‍ ഏറെ പഴികേട്ട വിഭാഗമാണ്. സ്ത്രീകളെയും, കുഞ്ഞുങ്ങളെയും അപകടത്തിലാക്കുന്നുവെന്ന പരാതി നേരിടുന്ന ഈ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ പുതിയ ടാസ്‌ക്‌ഫോഴ്‌സിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഗവണ്‍മെന്റ്. 

കുടുംബ പ്രതിനിധികള്‍, സീനിയര്‍ എന്‍എച്ച്എസ് നേതാക്കള്‍, ക്യാംപെയിനര്‍മാര്‍, അക്കാഡമിക്കുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുന്നത്. സുരക്ഷിതമായ, ഉയര്‍ന്ന നിലവാരമുള്ള പരിചരണത്തിനൊപ്പം, ആഴത്തില്‍ നില്‍ക്കുന്ന അസമത്വങ്ങള്‍ ഒഴിവാക്കാനും പ്രവര്‍ത്തിക്കുമെന്നാണ് ടാസ്‌ക് ഫോഴ്‌സിന്റെ നിലപാട്. 

ഇതിന് പുറമെ ഇംഗ്ലണ്ടിലെ മറ്റേണിറ്റി, നിയോനേറ്റല്‍ സേവനങ്ങളെ കുറിച്ച് നടത്തിയ സ്വതന്ത്ര അന്വേഷണത്തില്‍ സ്ത്രീകളെയും, കുഞ്ഞുങ്ങളെയും, കുടുംബങ്ങളെയും, ജീവനക്കാരെയും പരാജയപ്പെടുത്തുന്നതായി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അടിയന്തരമായി നടപ്പാക്കുമെന്നും ഗ്രൂപ്പ് പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ദേശീയ അന്വേഷണത്തിന് ഉത്തരവിട്ട ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ടാസ്‌ക്‌ഫോഴ്‌സിന്റെ ചെയറാകും.  അതേസമയം മുന്‍ നഴ്‌സ് ലൂസി ലെറ്റ്ബി നടത്തിയ കുറ്റകൃത്യങ്ങളില്‍ നടന്ന പബ്ലിക് ഇന്‍ക്വയറിയും ടാസ്‌ക്‌ഫോഴ്‌സ് റിവ്യൂ ചെയ്യും. കൂടാതെ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന്റെ മറ്റേണിറ്റി സര്‍വ്വീസ് റിവ്യൂവും പരിശോധിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.