CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 25 Seconds Ago
Breaking Now

ഡെര്‍ബി സിറ്റി സെന്ററില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ മലയാളിയുടെ പേരുവിവരങ്ങള്‍ പുറത്ത്; മാരുതി സ്വിഫ്റ്റ് ഓടിച്ച് അപകടം സൃഷ്ടിച്ചതിന് 36-കാരന് എതിരെ ഒന്‍പത് കുറ്റങ്ങള്‍ ചുമത്തി; തീവ്രവാദ വിരുദ്ധ പോലീസിന്റെ അന്വേഷണം തുടരുന്നു

സംഭവത്തെ തുടര്‍ന്ന് ഫ്രയാര്‍ ഗേറ്റ് ഈസ്റ്റര്‍ ബാങ്ക് ഹോളിഡേയ്ക്കും അടച്ചിടുമെന്ന് ഡെര്‍ബിഷയര്‍ സിറ്റി കൗണ്‍സില്‍

ഡെര്‍ബി സിറ്റി സെന്ററില്‍ ജനക്കൂട്ടത്തിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ 36-കാരനെതിരെ പോലീസ് നിരവധി കുറ്റങ്ങള്‍ ചുമത്തി. മലയാളിയായ സന്ധു പൊന്നച്ചന്‍ എന്നയാളെയാണ് പോലീസ് അപകടത്തില്‍ പിടികൂടിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ ഒന്‍പത് കുറ്റകൃത്യങ്ങള്‍ക്കാണ് ചാര്‍ജ്ജ്. കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട പ്രതിയെ ഏപ്രില്‍ 1ന് സതേണ്‍ ഡെര്‍ബിഷയര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കും.

മാര്‍ച്ച് 28-നാണ് ഫ്രയാര്‍ ഗേറ്റില്‍ കാര്‍ ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇടിച്ചുകയറിയത്. സന്ധു പൊന്നച്ചന്‍ ഓടിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ ഇടിച്ച് ഏഴോളം പേര്‍ക്ക് ഗുരുതര പരുക്കേറ്റു. തെരുവില്‍ അങ്കലാപ്പും, ബഹളവും കേട്ട് ഷോപ്പ് ഉടമകള്‍ വിളിച്ചതോടെ എമര്‍ജന്‍സി സര്‍വ്വീസുകള്‍ ഇവിടേക്ക് കുതിച്ചെത്തി. 

മനഃപ്പൂര്‍പ്പം ശാരീരികമായി അപകടം സൃഷ്ടിക്കുക, ശാരീരിക അക്രമത്തിന് ശ്രമം, അപകടകരമായ ഡ്രൈവിംഗ്, മൂര്‍ച്ചയുള്ള ആയുധം കൈയില്‍ കരുതുക എന്നിങ്ങനെയാണ് ചാര്‍ജ്ജുകള്‍. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ വര്‍ഷങ്ങളായി താമസിക്കുന്ന വ്യക്തിയാണ് പൊന്നച്ചന്‍. 

ഇരകളില്‍ നാല് പുരുഷന്‍മാരും, മൂന്ന് സ്ത്രീകളുമാണുള്ളത്. ഇവരില്‍ നാല് പേരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. തീവ്രവാദ വിരുദ്ധ പോലീസ് ഇപ്പോഴും പോലീസ് അന്വേഷണത്തില്‍ സഹകരിക്കുന്നതായാണ് വിവരം. 

സംഭവത്തെ തുടര്‍ന്ന് ഫ്രയാര്‍ ഗേറ്റ് ഈസ്റ്റര്‍ ബാങ്ക് ഹോളിഡേയ്ക്കും അടച്ചിടുമെന്ന് ഡെര്‍ബിഷയര്‍ സിറ്റി കൗണ്‍സില്‍ നേതാവ് നാദീന്‍ പെറ്റ്ഫീല്‍ഡ് പറഞ്ഞു. വിവിധ കുറ്റങ്ങള്‍ ചുമത്തി സന്ധു പൊന്നച്ചനെ പ്രോസിക്യൂട്ട് ചെയ്യാന്‍ തീരുമാനിച്ചതായി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസും തീരുമാനിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.