CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 59 Seconds Ago
Breaking Now

ഇതെന്ത് പോലീസ്! കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ നടന്ന 92% കവര്‍ച്ചകളും തെളിയിക്കാന്‍ കഴിയാതെ ബ്രിട്ടീഷ് പോലീസ്; യുകെയില്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയില്ലാത്ത അവസ്ഥയിലേക്ക് എത്തുന്നു; പ്രതികള്‍ പിടിയിലാകുന്നത് 10 ശതമാനത്തില്‍ താഴെ മാത്രം

ഫോണ്‍ മോഷണങ്ങളില്‍ 1 ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ് കുറ്റം ചുമത്തിയിട്ടുള്ളത്

പോലീസുള്ളത് കൊണ്ടാണ് വീടുകളില്‍ നമ്മള്‍ സുഖമായി, ആരെയും പേടിക്കാതെ ഉറങ്ങുന്നതെന്നാണ് ഇതുവരെ കരുതിപ്പോന്നത്. എന്നാല്‍ ബ്രിട്ടനില്‍ വെറും ഭാഗ്യം കൊണ്ട് മാത്രമാണ് ഇത് നടപ്പാകുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കാരണം രാജ്യത്ത് നടക്കുന്ന കവര്‍ച്ചാ കേസുകളില്‍ 92 ശതമാനവും പരിഹരിക്കുന്നതില്‍ പോലീസ് പരാജയപ്പെടുന്നുവെന്നത് തന്നെ!

ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 92 ശതമാനം കേസുകളും തെളിയിക്കാന്‍ പോലീസിന് സാധിച്ചില്ലെന്നാണ് ഞെട്ടിക്കുന്ന പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. കവര്‍ച്ചകള്‍ യുകെയില്‍ ക്രിമിനല്‍ കുറ്റമല്ലെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. കണക്കുകള്‍ കണ്ണ് തുറപ്പിക്കുകയും, ഗവണ്‍മെന്റ് കര്‍ശന നടപടികളിലേക്ക് കടക്കുകയും വേണമെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് പറഞ്ഞു. 

ഏകദേശം 200,000 കേസുകള്‍ അന്വേഷിച്ചപ്പോള്‍ പോലീസിന് പിടിക്കാന്‍ കഴിഞ്ഞത് 10 ശതമാനത്തില്‍ താഴെ പ്രതികളെ മാത്രമാണെന്നതാണ് വസ്തുത. കഴിഞ്ഞ വര്‍ഷം അന്വേഷണം പൂര്‍ത്തിയാക്കിയ 183,783 കേസുകളില്‍ 143,000 കേസുകളും ഒരു പ്രതിയെ പോലും തിരിച്ചറിയാതെയാണ് അവസാനിപ്പിച്ചത്. ദിവസേന 393 കേസുകളാണ് തുമ്പില്ലാതെ അവസാനിപ്പിച്ചത്. 

പ്രതികളെ തിരിച്ചറിഞ്ഞ 27,500 കേസുകളില്‍ പ്രോസിക്യൂഷനിലേക്ക് നയിക്കാന്‍ പോലീസിന് സാധിച്ചതുമില്ല. 400 കേസുകള്‍ പൊതുതാല്‍പര്യത്തിന് നിരക്കുന്നതല്ലെന്നും വിധിച്ചു. കവര്‍ച്ചകളുടെ ഹോട്ട്‌സ്‌പോട്ട് ഇപ്പോഴും ലണ്ടന്‍ തന്നെയാണ്. കോളിന്‍ഡേല്‍, ടോറ്റെറിഡ്ജ് & വുഡ്‌സൈഡ്, ആബെ റോഡ്, കോക്ക്‌ഫോസ്‌റ്റേഴ്‌സ്, മെയ്ഡാ വെയില്‍, ന്യൂ ക്രോസ് എന്നിങ്ങനെയുള്ള ബറോകളില്‍ ഒരു കേസ് പോലും തെളിഞ്ഞിട്ടില്ല. 

ഫോണ്‍ മോഷണങ്ങളില്‍ 1 ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ലീഡ്‌സിലാണ് കവര്‍ച്ചാ പ്രോസിക്യൂഷനുകള്‍ ഏറ്റവും ദാരുണം. ഹാംപ്ഷയറിലെ ബേസിംഗ്‌സ്റ്റോക്ക്, സ്റ്റീവനേജ് എന്നിവിടങ്ങളിലും പോലീസിന് ഒരു കേസ് പോലും തെളിയിക്കാന്‍ കഴിഞ്ഞില്ല. 




കൂടുതല്‍വാര്‍ത്തകള്‍.