CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 40 Seconds Ago
Breaking Now

പണിമുടക്ക് ഭീഷണി കൈയിലിരിക്കട്ടെ! റസിഡന്റ് ഡോക്ടര്‍മാര്‍ക്കെതിരെ മുഷ്ടി ചുരുട്ടി മറുഭീഷണിയുമായി ഹെല്‍ത്ത് സെക്രട്ടറി; ഗവണ്‍മെന്റ് ഓഫര്‍ സ്വീകരിക്കാന്‍ സമയപരിധി പ്രഖ്യാപിച്ചു; മറിച്ചായാല്‍ എല്ലാം നഷ്ടമാകുമെന്നും മുന്നറിയിപ്പ്

ഇറാന്‍ സംഘര്‍ഷം ഏറെ നാളത്തേക്ക് നീളാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഗവണ്‍മെന്റ് പദ്ധതിയെന്ന് സ്ട്രീറ്റിംഗ്

ഗവണ്‍മെന്റ് മുന്നോട്ട് വെച്ച ഓഫര്‍ തള്ളി ആറ് ദിവസം തുടര്‍ച്ചയായി പണിമുടക്ക് നടത്താനുള്ള പ്രഖ്യാപനം നടത്തിയ റസിഡന്റ് ഡോക്ടര്‍മാര്‍ക്കെതിരെ ഹെല്‍ത്ത് സെക്രട്ടറി. ഇപ്പോള്‍ മുന്നോട്ട് വെച്ചിട്ടുള്ള ഓഫര്‍ വേണമെങ്കില്‍ സ്വീകരിക്കാന്‍ സമയപരിധി പ്രഖ്യാപിച്ചാണ് വെസ് സ്ട്രീറ്റിംഗിന്റെ വെല്ലുവിളി. ഈ പരിധി കഴിഞ്ഞാല്‍ ഇത് കൂടി കിട്ടില്ലെന്നാണ് സ്ട്രീറ്റിംഗിന്റെ മുന്നറിയിപ്പ്. 

നിലവില്‍ ഓഫര്‍ ചെയ്തതില്‍ കൂടുതല്‍ മികച്ചതൊന്നും ഭാവിയില്‍ ലഭിക്കാന്‍ ഇടയില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. അടുത്ത വ്യാഴാഴ്ച വരെയാണ് പുനഃപ്പരിശോധനയ്ക്കുള്ള സമയം അനുവദിച്ചിരിക്കുന്നത്. നിലവില്‍ ഏപ്രില്‍ 7 മുതല്‍ ആറ് ദിവസത്തേക്ക് പണിമുടക്കുമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നത്. 

26 ശതമാനം ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് ഇത് 15-ാം തവണയാണ് ഇവരുടെ സമരം. കൂടുതല്‍ ഓഫര്‍ ചെയ്യണമെന്നാണ് ബിഎംഎയുടെ നിലപാട്. ഇറാനിലെ യുദ്ധവും, പണപ്പെരുപ്പവും കൂടുതല്‍ ഓഫറുകള്‍ അനിവാര്യമാക്കുന്നുവെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. 

എന്നാല്‍ ഇറാന്‍ സംഘര്‍ഷം ഏറെ നാളത്തേക്ക് നീളാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഗവണ്‍മെന്റ് പദ്ധതിയെന്ന് സ്ട്രീറ്റിംഗ് എംപിമാരോട് പറഞ്ഞു. അതിനാല്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് ഇതില്‍ കൂടുതല്‍ ഓഫര്‍ മെച്ചപ്പെടുത്താന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു. 

ഗവണ്‍മെന്റ് ഓഫര്‍ അംഗങ്ങളുടെ തീരുമാനത്തിന് വിടാതെ ഏകപക്ഷീയമായി തള്ളിയ ബിഎംഎ റസിഡന്റ് ഡോക്ടര്‍മാരുടെ കമ്മിറ്റിക്കെതിരെയും സ്ട്രീറ്റിംഗ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഈ വര്‍ഷം 4.9 ശതമാനം ശമ്പളവര്‍ദ്ധന നല്‍കുന്നതായിരുന്നു ഓഫര്‍. 




കൂടുതല്‍വാര്‍ത്തകള്‍.