CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 54 Seconds Ago
Breaking Now

ഡെര്‍ബിയിലെ തിരക്കേറിയ തെരുവില്‍ കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് കാര്‍ ഓടിച്ച് കയറ്റിയത് ഇന്ത്യക്കാരന്‍; നിരവധി പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ തീവ്രവാദ വിരുദ്ധ പോലീസും അന്വേഷണത്തില്‍; പ്രതി മലയാളിയെന്നും റിപ്പോര്‍ട്ടുകള്‍?

അക്രമി മലയാളിയാണെന്ന വാര്‍ത്ത വരുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല

ഡെര്‍ബിയിലെ തിരക്കേറിയ തെരുവിലൂടെ നടക്കുകയായിരുന്ന ആളുകള്‍ക്ക് ഇടയിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ സംഭവത്തില്‍ അറസ്റ്റിലായത് ഇന്ത്യക്കാരന്‍. വധശ്രമത്തിന് കേസ് ചുമത്തിയാണ് 36-കാരനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏഴോളം പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ഡെര്‍ബിഷയര്‍ പോലീസ് വ്യക്തമാക്കി. 

ഓണ്‍ലൈനില്‍ ആളുകള്‍ കൊല്ലപ്പെട്ടതായി പ്രചരണം ഉണ്ടെങ്കിലും ഇത് വ്യാജവാര്‍ത്തയാണെന്നും പോലീസ് പറഞ്ഞു. പോലീസിനോടൊപ്പം, തീവ്രവാദ വിരുദ്ധ പോലീസ് യൂണിറ്റും കേസ് അന്വേഷിക്കുന്നുണ്ട്. അതേസമയം കാര്‍ ഇടിച്ചു കയറ്റിയതിനെ ഭീകരാക്രമണമായി ഇതുവരെ മുദ്രകുത്തിയിട്ടില്ല. Seven people were seriously injured after a black Suzuki Swift drove into pedestrians in Derby

അക്രമം നടന്ന് ഏഴ് മിനിറ്റിനുള്ളില്‍ ഇവിടെ നിന്നും കടന്നുകളഞ്ഞ പ്രതിയെ പോലീസ് പിടികൂടി. കറുത്ത സ്വിഫ്റ്റ് ഓടിച്ചെത്തിയ ഇന്ത്യന്‍ വംശജനായിരുന്നു ഡ്രൈവറെന്ന് വ്യക്തമായിട്ടുണ്ട്. ഡെര്‍ബിയില്‍ താമസിച്ചിരുന്ന 36-കാരന്‍ വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്ന വ്യക്തിയാണ്. 

അതേസമയം അറസ്റ്റിലായത് മലയാളിയാണെന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. അക്രമത്തില്‍ പരുക്കേറ്റവര്‍ റോയല്‍ ഡെര്‍ബി ഹോസ്പിറ്റലിലും, ക്യൂന്‍സ് മെഡിക്കല്‍ സെന്ററിലും ചികിത്സയിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.