CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 40 Seconds Ago
Breaking Now

പ്രമുഖ ലേബര്‍ നേതാക്കളെ തെരഞ്ഞുപിടിച്ച് തോല്‍പ്പിക്കും ; നേതാക്കളുടെ മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ശക്തമായ മത്സരം നടത്തും ; റിഫോം യുകെയുടെ രാഷ്ട്രീയ മുന്നേറ്റം വരാനിരിക്കുന്നതേയുള്ളൂവെന്ന് നിഗല്‍ ഫരാഗെ

എഡ് മിലിബന്‍ഡ്, യെവെറ്റ് കൂപ്പര്‍, ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ എന്നിവരുടെ മണ്ഡലങ്ങളില്‍ ശക്തമായ പ്രചാരണം നടത്തും.

ബ്രിട്ടനില്‍ കുറച്ചുകാലമായി വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് കണ്ടുവരുന്നത്. പ്രത്യേകിച്ച് റിഫോം യുകെയുടെ വലിയ തോതിലുള്ള വളര്‍ച്ച. ഇപ്പോഴിതാ തന്റെ തെരഞ്ഞെടുപ്പിലെ പുതിയ തന്ത്രം വെളിപ്പെടുത്തുകയാണ് നേതാവ്. ദേശീയ തലത്തിലെ പ്രമുഖ നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കും. നേതാക്കളെ തോല്‍പ്പിച്ചുകൊണ്ട് റിഫോം യുകെ സീറ്റ് പിടിക്കുമെന്നാണ് വെല്ലുവിളി.

എഡ് മിലിബന്‍ഡ്, യെവെറ്റ് കൂപ്പര്‍, ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ എന്നിവരുടെ മണ്ഡലങ്ങളില്‍ ശക്തമായ പ്രചാരണം നടത്തും.

സര്‍വ്വേകള്‍ പ്രകാരം റിഫോം യുകെ വലിയ മുന്നേറ്റത്തിലാണ്. ഇനി പ്രമുഖ നേതാക്കളെ തോല്‍പ്പിച്ച് ലേബറിനോട് മധുരമായി പ്രതികാരം ചെയ്യുമെന്നാണ് ഫരാഗെ പറയുന്നത്.

കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന് മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് റിഫോം യുകെ ഉയര്‍ത്തുന്നത്. ജോണ്‍ ഹെലേയും ആംഗല റെയ്‌നറേയും ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരെ പ്രചാരണം ശക്തമാക്കും. 12 കാബിനറ്റ് മന്ത്രിമാരുടെ സീറ്റുകള്‍ റിഫോം യൂകെ പിടിച്ചെടുത്തേക്കുമെന്ന സര്‍വേ ഫലത്തില്‍ കടുത്ത ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി. പ്രമുഖ നേതാക്കള്‍ സ്വന്തം മണ്ഡലത്തില്‍ കഷ്ടപ്പെടേണ്ടിവരുമെന്നും വെല്ലുവിളി ഉയര്‍ത്തുന്ന മത്സരം ഉറപ്പാണെന്നും ഫരാഗെ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.