CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 37 Seconds Ago
Breaking Now

യുഡിഎഫ് 89 സീറ്റ് നേടും, ബേപ്പൂരില്‍ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട; സര്‍വേയുമായി പി വി അന്‍വര്‍

പി വി അന്‍വര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പോഡ്കാസ്റ്റിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന സര്‍വേ റിപ്പോര്‍ട്ടുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. 89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പി വി അന്‍വറിന്റെ സര്‍വേ റിപ്പോര്‍ട്ട്. പി വി അന്‍വര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പോഡ്കാസ്റ്റിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

മലബാറില്‍ 60 ല്‍ 40 സീറ്റും യുഡിഎഫ് നേടുമെന്നാണ് സര്‍വേയില്‍ കാണിക്കുന്നത്. മധ്യകേരളത്തില്‍ 32 ല്‍ 21 സീറ്റിലും തെക്കന്‍ കേരളത്തില്‍ 48 ല്‍ 25 സീറ്റും യുഡിഎഫ് നേടുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബേപ്പൂരില്‍ പി വി അന്‍വര്‍ ജയിക്കുമെന്നും സര്‍വേയില്‍ പറയുന്നു. മലമ്പുഴയില്‍ എസ് സുരേഷ് ജയിക്കുമെന്നും മലപ്പുറത്തെയും വയനാട്ടിലെയും മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്നും പി വി അന്‍വറിന്റെ സര്‍വേയില്‍ കാണിക്കുന്നു.

പേരാമ്പ്രയിലും ബാലുശ്ശേരിയിലും എലത്തൂരിലും ശക്തമായ മത്സരം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. മലബാറില്‍ ആന്റി പിണറായി തരംഗം ആഞ്ഞുവീശുമെന്നും അന്‍വര്‍ പറഞ്ഞു. ധര്‍മടത്തും ഭൂരിപക്ഷം 10000ത്തിലോ അതിന് താഴെയോ വരാം. പിണറായി വിജയന്‍ പരാജയപ്പെട്ടാലും ഞെട്ടണ്ടെന്ന് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ന് വിവിധ ഏജന്‍സികളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരും

 




കൂടുതല്‍വാര്‍ത്തകള്‍.