CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 29 Seconds Ago
Breaking Now

ബ്രിട്ടനില്‍ വിലക്കയറ്റം രൂക്ഷം; പലചരക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൈപൊള്ളുന്നു; 2021-നെ അപേക്ഷിച്ച് വര്‍ഷാന്ത്യത്തില്‍ 50% വിലവര്‍ദ്ധന നേരിടേണ്ടി വരും; മുട്ടയ്ക്കും, ബീഫിനും വരെ വിലയേറുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് ചെലവുള്ള കാര്യമാകും

ബട്ടര്‍, പാല്‍, ബീഫ്, ചോക്ലേറ്റ്, കോഫി എന്നിവയുടെ വിലയില്‍ നാലിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്

ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വിലക്കയറ്റം അസാധാരണമായ തോതിലാണ് പ്രോത്സാഹിപ്പിക്കുന്നത്. ജീവിതച്ചെലവ് പ്രതിസന്ധി തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ കാണാത്ത തരത്തിലുള്ള കുതിപ്പാണ് ഇപ്പോള്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് രേഖപ്പെടുത്തുന്നത്. വര്‍ഷത്തിന്റെ അവസാന്തതോടെ ഇത് 50% ഉയരം കീഴടക്കുമെന്നാണ് മുന്നറിയിപ്പ്. 

ഗ്രോസറി ഉത്പന്നങ്ങളായ ഫ്രോസണ്‍ പച്ചക്കറികള്‍, മുട്ട, ബീഫ്, പാസ്ത പോലുള്ളവയ്ക്ക് പകുതിയോളം വില ഉയര്‍ന്നിട്ടുണ്ട്. ഇത് ജനങ്ങളുടെ പോക്കറ്റടിക്കുന്ന സ്ഥിതിയാണ് വരുത്തിവെയ്ക്കുന്നത്. അമേരിക്കയുടെ ഇറാനുമായുള്ള യുദ്ധം എണ്ണ, ഗ്യാസ് വിലകള്‍ കുത്തനെ ഉയര്‍ത്തി. ഇത് ഭക്ഷ്യ ഉത്പാദനത്തിന്റെ ചെലവും വര്‍ദ്ധിപ്പിക്കുകയാണ്. : Ships and boats in the Strait of Hormuz, Musandam

2021-ലാണ് ജീവിതച്ചെലവ് പ്രതിസന്ധി കൊണ്ടുപിടിച്ച നിലയിലേക്ക് ഉയര്‍ന്നത്. എന്നാല്‍ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. എണ്ണ, ഗ്യാസ് വിലക്കയറ്റം, ഫെര്‍ട്ടിലൈസര്‍ ചെലവുകള്‍, കാലാവസ്ഥാ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നാണ് ഭക്ഷ്യ സിസ്റ്റത്തില്‍ സമ്മര്‍ദം ചെലുത്തുന്നത്. 

ബട്ടര്‍, പാല്‍, ബീഫ്, ചോക്ലേറ്റ്, കോഫി എന്നിവയുടെ വിലയില്‍ നാലിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഭക്ഷ്യവില ഇത്രത്തോളം ഉയരുന്നതിനാല്‍ ഭക്ഷണം കുറയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന അവസ്ഥയിലാണ് വരുമാനം കുറഞ്ഞ കുടുംബങ്ങള്‍, ഫുഡ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അന്നാ ടെയ്‌ലര്‍ ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.