CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 49 Seconds Ago
Breaking Now

സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു, രാജിവെയ്ക്കുന്നു! പ്രധാനമന്ത്രിയെ സമ്മര്‍ദത്തിലാക്കാന്‍ വെസ് സ്ട്രീറ്റിംഗ് സ്ഥാനമൊഴിഞ്ഞു; നേതൃപോരാട്ടത്തിന് ഇറങ്ങുന്നുവെന്ന പ്രഖ്യാപനമില്ല; വഴിയൊരുക്കുന്നത് ആന്‍ഡി ബേണ്‍ഹാമിന്റെ വരവിനോ?

സ്റ്റാര്‍മറെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായാണ് രാജിയെങ്കിലും നേതൃപോരാട്ടത്തില്‍ ഇറങ്ങുമെന്ന് സ്ട്രീറ്റിംഗ് ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്ക് വാരിക്കുഴി ഒരുക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി പദം രാജിവെച്ച് വെസ് സ്ട്രീറ്റിംഗ്. സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടമായെന്ന് വ്യക്തമാക്കിയാണ് അദ്ദേഹത്തിന്റെ രാജി. ലോക്കല്‍ ഇലക്ഷനില്‍ ലേബര്‍ പാര്‍ട്ടി പൊളിഞ്ഞടുങ്ങിയതിന്റെ രോഷത്തില്‍ നേതൃമാറ്റം ഉയര്‍ത്തി രാജിവെയ്ക്കുന്ന ആദ്യത്തെ ക്യാബിനറ്റ് മന്ത്രിയാണ് സ്ട്രീറ്റിംഗ്. 

സ്റ്റാര്‍മറെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായാണ് രാജിയെങ്കിലും നേതൃപോരാട്ടത്തില്‍ ഇറങ്ങുമെന്ന് സ്ട്രീറ്റിംഗ് ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് ഇറങ്ങുന്ന സ്റ്റാര്‍മര്‍ ഗവണ്‍മെന്റിന് പലപ്പോഴും ഭരണത്തില്‍ ശ്രദ്ധിക്കാന്‍ പോലും സമയം കിട്ടാത്ത അവസ്ഥയാണ്. രാജ്യത്ത് ജീവിതച്ചെലവ് പ്രതിസന്ധിയും, മിഡില്‍ ഈസ്റ്റ് യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളും മുറുകുമ്പോഴാണ് ഈ സ്ഥിതി തുടരുന്നത്. 

അതേസമയം സ്വയം നേതൃപോരാട്ടത്തിന് ഇറങ്ങാതെ ആന്‍ഡി ബേണ്‍ഹാമുമായി കരാറില്‍ എത്താന്‍ സ്ട്രീറ്റിംഗ് തയ്യാറാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു മുന്‍ മന്ത്രി തന്റെ സീറ്റ് രാജിവെച്ച് ബേണ്‍ഹാമിന് മത്സരിക്കാന്‍ വഴിയൊരുക്കുമെന്നാണ് വ്യക്തമാകുന്നത്. വിഗാനിലെ മേക്കര്‍ഫീല്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കാന്‍ താന്‍ എത്തുമെന്ന് ബേണ്‍ഹാം സ്ഥിരീകരിച്ചു. എംപി ജോഷ് സിമോണ്‍സാണ് രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. 

ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ച വ്യക്തികളില്‍ ഒരാളാണ് സിമോണ്‍സ്. ഏതാനും ആഴ്ച മുന്‍പ് വരെ സ്റ്റാര്‍മറെ പിന്തുണച്ച ശേഷമാണ് ഈ മറുകണ്ടം ചാടല്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപണം നേരിട്ടപ്പോള്‍ ഇദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നിരുന്നു. അതേസമയം ഇക്കുറി ബേണ്‍ഹാം മത്സരിക്കാന്‍ ഒരുങ്ങിയാല്‍ തടയാന്‍ സ്റ്റാര്‍മര്‍ ശ്രമിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 




കൂടുതല്‍വാര്‍ത്തകള്‍.