CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 56 Seconds Ago
Breaking Now

ബ്രിസ്‌റ്റോളില്‍ ആശുപത്രി ജോലിക്കിടെ രോഗിയുമായി പ്രണയം! സൈക്യാട്രിക് രോഗിയില്‍ നിന്നും ഗര്‍ഭം ധരിച്ച 30-കാരിക്ക് ജയില്‍ശിക്ഷ; ആശുപത്രിക്ക് പുറത്തുവെച്ചുള്ള പ്രണയബന്ധം രോഗിയുടെ ഡിസ്ചാര്‍ജ്ജ് വൈകിച്ചെന്ന് കോടതി; പാടുപെട്ട് നേടിയ നഴ്‌സിംഗ് യോഗ്യത വെറുതെയായി?

പ്രണയബന്ധം പിന്നീട് അവസാനിപ്പിച്ചെങ്കിലും ഇര മറ്റൊരു സ്റ്റാഫിനോട് ഈ വിവരം വെളിപ്പെടുത്തുകയും, ഫോട്ടോകള്‍ കാണിച്ച് കൊടുക്കുകയും ചെയ്തതാണ് ഗ്രീനിന് വിനയായത്

സൈക്യാട്രിക് രോഗിയുമായുള്ള പ്രണയബന്ധത്തിനൊടുവില്‍ ഗര്‍ഭം ധരിച്ച ആശുപത്രി ജോലിക്കാരിക്ക് ജയില്‍ശിക്ഷ. 30-കാരി ലിഡിയ മേയ് ഗ്രീനാണ് രോഗിയുടെ പ്രണയത്തിലായത്. വാര്‍ഡില്‍ നിന്നും ലീവ് കിട്ടിയ ഗ്രീനും, പകല്‍ പുറത്തുവിട്ട രോഗിയും പുറത്തുവെച്ച് കണ്ടുമുട്ടുകയും ചെയ്തു. 

എന്നാല്‍ അനധികൃത പ്രണയബന്ധത്തില്‍ യുവതി ഗര്‍ഭം ധരിക്കുകയായിരുന്നു. ഇത് രോഗിയുടെ മാനസിക ആരോഗ്യം കൂടുതല്‍ വഷളാക്കിയെന്നും, ഇയാളെ ഡിസ്ചാര്‍ജ്ജ് വൈകിക്കാനും ഇടയാക്കിയെന്ന് കോടതിയില്‍ വിശദമാക്കപ്പെട്ടു. എട്ട് മാസത്തോളം നീണ്ട പ്രണയത്തില്‍ ധരിച്ച ഗര്‍ഭം പിന്നീട് അലസിപ്പോകുകയും ചെയ്തു. 

രോഗി നേരിട്ട ചൂഷണ വിവരങ്ങള്‍ ബ്രിസ്‌റ്റോള്‍ ക്രൗണ്‍ കോടതിയില്‍ വായിച്ചപ്പോള്‍ ഗ്രീന്‍ പ്രതിക്കൂട്ടില്‍ നിന്ന് കരയുകയായിരുന്നു. 2024-ല്‍ ഹോട്ടലില്‍ തങ്ങവെയാണ് ഇവര്‍ രോഗിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇരുവരുടെയും നഗ്നചിത്രങ്ങളും, വീഡിയോകളും യുവതിയുടെ ഫോണില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. 

നിയമപരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താത്ത പുരുഷന്‍ മനഃപ്പൂര്‍വ്വം മുറിവേല്‍പ്പിച്ചതിന് 2018-ല്‍ 10 വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആളാണ്. 2020-ല്‍ മെന്റല്‍ ഹെല്‍ത്ത് ആക്ട് പ്രകാരം ഇയാള്‍ സൈക്യാട്രിക് സംവിധാനത്തിലേക്ക് എത്തുകയായിരുന്നു. 2021-ല്‍ ഗ്രീന്‍ ഈ ആശുപത്രിയില്‍ സ്റ്റുഡന്റ് പ്ലേസ്‌മെന്റില്‍ ജോലി ആരംഭിച്ചു. 

ആദ്യം ഹെല്‍ത്ത്‌കെയര്‍ വര്‍ക്കറായി പ്രവര്‍ത്തിച്ച യുവതി 2024-ല്‍ നഴ്‌സായി ക്വാളിഫിക്കേഷനും നേടി. ജീവനക്കാര്‍ക്കിടയില്‍ പ്രിയപ്പെട്ട വ്യക്തിയായിരുന്ന ഗ്രീനിന് ഇന്‍സ്റ്റാഗ്രാമില്‍ രോഗി അയച്ച സന്ദേശമാണ് ബന്ധത്തിന്റെ തുടക്കം. ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. മറ്റൊരു പ്രണയം തകര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് ഗ്രീനിനെ തേടി ഈ സന്ദേശവും പ്രണയവും എത്തുന്നത്. 

പ്രണയബന്ധം പിന്നീട് അവസാനിപ്പിച്ചെങ്കിലും ഇര മറ്റൊരു സ്റ്റാഫിനോട് ഈ വിവരം വെളിപ്പെടുത്തുകയും, ഫോട്ടോകള്‍ കാണിച്ച് കൊടുക്കുകയും ചെയ്തതാണ് ഗ്രീനിന് വിനയായത്. മാനസിക ആരോഗ്യ പ്രശ്‌നമുള്ള രോഗിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് 28 മാസത്തെ ജയില്‍ശിക്ഷയാണ് നഴ്‌സിന് ലഭിച്ചിരിക്കുന്നത്. 10 വര്‍ഷത്തോളം കഠിനാധ്വാനം ചെയ്ത് നേടിയ നഴ്‌സിംഗ് പ്രൊഫഷനില്‍ ഇനി ഇവര്‍ക്ക് തുടരാനും കഴിയില്ല. 




കൂടുതല്‍വാര്‍ത്തകള്‍.