CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 15 Seconds Ago
Breaking Now

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് നേഷന്‍വൈഡ്; രണ്ട് വര്‍ഷത്തെ ഡീല്‍ ഏറ്റവും ലാഭകരമായ നിരക്കില്‍ വിപണിയില്‍; ഹോം ലോണ്‍ എടുക്കുമ്പോള്‍ ഫീസിന്റെ ഭാരം ചുമക്കണം; മറ്റ് ലെന്‍ഡര്‍മാരും ഈ പാത പിന്തുടരുമോ?

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നത് തുടരുമെന്നാണ് വിപണിയുടെ പ്രതീക്ഷ

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വെട്ടിക്കുറച്ച് ബ്രിട്ടനിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റി. വിപണിയിലെ ഏറ്റവും ലാഭകരമായ ഫിക്‌സഡ് ഡീലുകളാണ് ഇതുവഴി ലഭ്യമാകുന്നത്. തങ്ങളുടെ പല പ്രൊഡക്ടുകളുടെ നിരക്കുകളാണ് നേഷന്‍വൈഡ് ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. 

40 ശതമാനം ഡെപ്പോസിറ്റില്‍ വീട് മാറുന്നവര്‍ക്കുള്ള രണ്ട് വര്‍ഷത്തെ ഫിക്‌സഡും ഇതില്‍ ഉള്‍പ്പെടുന്നു. 4.5 ശതമാനത്തില്‍ നിന്നും 4.35 ശതമാനത്തിലേക്ക് നിരക്ക് കുറച്ചതോടെ രണ്ട് വര്‍ഷത്തെ ഏറ്റവും ലാഭകരമായ ഡീല്‍ നേഷന്‍വൈഡിന്റേതായി മാറി. എന്നാല്‍ ഇതിന് 1499 പൗണ്ടിന്റെ വന്‍ ഫീസ് ഒപ്പമുണ്ട്. 

ഇതിന് പുറമെ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് നിരക്കും ലാഭകരമാക്കി മാറ്റിയിട്ടുണ്ട്. 4.99 ശതമാനത്തിലാണ് 5 വര്‍ഷത്തെ ഡീല്‍ ലഭിക്കുക. എതിരാളികളായ എച്ച്എസ്ബിസിയും സമാനമായ ഡീല്‍ ഓഫര്‍ ചെയ്യുന്നുണ്ട്. 40 ശതമാനം ഡെപ്പോസിറ്റുമായി പുതിയ വീട് വാങ്ങുന്നവര്‍ക്കാണ് ഈ ഡീല്‍. 999 പൗണ്ടാണ് ഇതിന് ഫീസ്. 

വിര്‍ജിന്‍ മണിയും നിരക്ക് കുറവുകള്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തെ ഫിക്‌സഡ് പര്‍ച്ചേസ് റേറ്റുകള്‍ 0.26 ശതമാനമാണ് കുറയ്ക്കുന്നത്. രണ്ട് വര്‍ഷത്തെ റീമോര്‍ട്ട്‌ഗേജ് റേറ്റുകള്‍ 0.24 ശതമാനവും കുറയ്ക്കും. 

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നത് തുടരുമെന്നാണ് വിപണിയുടെ പ്രതീക്ഷ. പല ആഴ്ചകളായി മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മൂലം ഉടലെടുത്ത അനിശ്ചിതാവസ്ഥ വിപണിയെ സാരമായി ബാധിക്കുന്നുണ്ട്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.