
















ആറ്റിങ്ങല്‍ എം എല്‍ എയും സി പി എം നേതാവുമായ ഒ എസ് അംബികയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് എം എല്‍ എ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അശ്ലീല കമന്റ് പ്രത്യക്ഷപ്പെട്ടത്.
'രാജേഷ് കുടുക്ക' എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് അധിക്ഷേപ കമന്റിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എം എല്‍ എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.