CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 18 Minutes 11 Seconds Ago
Breaking Now

ദാ അടുത്ത പണി! ബ്രിട്ടീഷുകാരെ പണിയെടുപ്പിക്കാനുള്ള ലേബറിന്റെ പണി നടക്കുന്നില്ല; യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ക്ലെയിമുകള്‍ സര്‍വ്വകാല റെക്കോര്‍ഡില്‍; ജോലി ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ ഇടിവ്

ആനുകൂല്യം നേടുന്നവരുടെ എണ്ണം ഉയരുമ്പോള്‍ ജോലിയുള്ളവരുടെ എണ്ണം വിപരീത ദിശയിലാണ് നീങ്ങുന്നത്

ബ്രിട്ടനെ കൊണ്ട് 'ജോലി ചെയ്യിക്കാനുള്ള' ലേബറിന്റെ നീക്കങ്ങള്‍ക്ക് ഷോക്ക്. യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ക്ലെയിം നേടുന്നവരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡായ 8.3 മില്ല്യണില്‍ എത്തിയതോടെയാണ് ജനങ്ങളില്‍ നല്ലൊരു ശതമാനവും ആനുകൂല്യങ്ങളില്‍ സസുഖം കഴിയുന്നത് തുടരുകയാണെന്ന് വ്യക്തമാകുന്നത്. 

ഇതിനിടെ ഒരു ജോലിയുള്ളവരുടെ എണ്ണത്തില്‍ കുത്തനെ ഇടിവും രേഖപ്പെടുത്തിയെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഇതോടെ ഈ ചെലവ് കൂടി വെല്‍ഫെയര്‍ ബജറ്റില്‍ വന്നുചേരുകയാണ്. 

കേവലം 12 മാസം കൊണ്ട് ബെനഫിറ്റ് കൈപ്പറ്റുന്നവരുടെ എണ്ണത്തില്‍ 830,000 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായത്.  2025 ഫെബ്രുവരിയിലെ 7.5 മില്ല്യണില്‍ നിന്നുമാണ് ഈ ഫെബ്രുവരിയില്‍ 8 മില്ല്യണിലേറെ ആനുകൂല്യം നേടുന്നവരിലേക്ക് ഉയര്‍ന്നത്. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. 

അതേസമയം ആനുകൂല്യം നേടുന്നവരുടെ എണ്ണം ഉയരുമ്പോള്‍ ജോലിയുള്ളവരുടെ എണ്ണം വിപരീത ദിശയിലാണ് നീങ്ങുന്നത്. യൂണിവേഴ്‌സല്‍ ക്രെഡിറ്റിലുള്ള കേവലം 3.1 മില്ല്യണ്‍ ആളുകള്‍ക്ക് മാത്രമാണ് 2026 ജനുവരിയില്‍ ഏതെങ്കിലും വിധത്തിലുള്ള തൊഴിലുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.