CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 17 Minutes 25 Seconds Ago
Breaking Now

എന്‍എച്ച്എസില്‍ ട്രാന്‍സ് സ്ത്രീക്ക് സ്ത്രീകളുടെ ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിനെതിരെ പോരാടി എന്‍എച്ച്എസ് ജീവനക്കാരി; സ്ത്രീയായി മാറിക്കൊണ്ടിരുന്ന പുരുഷനൊപ്പം ബാത്ത്‌റൂം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം കേട്ട് ഞെട്ടിയ സ്ത്രീക്ക് ഒടുവില്‍ ജയം

ലൈന്‍ മാനേജരോട് പരാതി നല്‍കിയതോടെ കേസ് ട്രിബ്യൂണലിന് മുന്നിലേക്കാണ് എത്തിയത്

എന്‍എച്ച്എസിലെ ട്രാന്‍സ് ജീവനക്കാരുടെ ടോയ്‌ലെറ്റ് ഉപയോഗം സംബന്ധിച്ച അനുമതികള്‍ ഇപ്പോഴും കേസുകളായി തുടരുകയാണ്. സ്ത്രീയായി പിറന്നവരാണ് യഥാര്‍ത്ഥ സ്ത്രീയെന്നാണ് സൂപ്രീംകോടതിയുടെ പോലും വിധി. എന്നിട്ടും എന്‍എച്ച്എസ് നിബന്ധനകള്‍ പുതുക്കി നിലവില്‍ വന്നിട്ടില്ല. ഇതിനിടയിലാണ് മുന്‍പ് ട്രാന്‍സ് അവകാശങ്ങളുടെ പേരില്‍ കടുംപിടുത്തം പിടിച്ച കേസുകളില്‍ എന്‍എച്ച്എസ് തോല്‍വി അടയുന്നത്. 

ട്രാന്‍സ് സ്ത്രീക്ക് സിംഗിള്‍ സെക്‌സ് ടോയ്‌ലെറ്റുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിനെതിരെ നടന്ന കേസിലാണ് ഒരു എന്‍എച്ച്എസ് ഇംഗ്ലണ്ട് ജീവനക്കാരി ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. ഇത് എല്ലാ സ്ത്രീകളുടെയും വിജയമാണെന്നാണ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചതോടെ ഇവരുടെ പ്രതികരണം. 

ഒരു സ്ത്രീയായി മാറിക്കൊണ്ടിരിക്കുകയായിരുന്ന പുരുഷ സഹജീവനക്കാരനൊപ്പം സ്ത്രീകളുടെ ബാത്ത്‌റൂം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചത് ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് ഈ ജീവനക്കാരി പറയുന്നു. ഒന്‍പത് വര്‍ഷക്കാലം എന്‍എച്ച്എസില്‍ പോളിസി അഡൈ്വസറായി ജോലി ചെയ്ത സ്ത്രീക്കാണ് ഈ ഷോക്ക് കിട്ടിയത്. തങ്ങള്‍ അവകാശപ്പെടുന്ന ലിംഗത്തിനൊപ്പം നിന്ന് കൊണ്ട് അവരുടെ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് പോളിസി ട്രാന്‍സ് ജീവനക്കാരെ അനുവദിക്കുന്നുണ്ടെന്നത് തന്നെ ഞെട്ടിച്ചെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍. 

എന്നാല്‍ ലൈന്‍ മാനേജരോട് പരാതി നല്‍കിയതോടെ കേസ് ട്രിബ്യൂണലിന് മുന്നിലേക്കാണ് എത്തിയത്. എന്നാല്‍ എന്‍എച്ച്എസിന്റെ നിലപാട് തള്ളി ജീവനക്കാരി നേരിട്ടല്ലാതെയുള്ള വിവേചനവും, അപമാനവുമാണ് നേരിട്ടതെന്ന് ട്രിബ്യൂണല്‍ വിധിച്ചു. 25,000 പൗണ്ട് വരെ നഷ്ടപരിഹാരവും എന്‍എച്ച്എസ് തങ്ങളുടെ ജീവനക്കാരിക്ക് നല്‍കേണ്ടിവരും. 




കൂടുതല്‍വാര്‍ത്തകള്‍.