CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 36 Seconds Ago
Breaking Now

ജനങ്ങളുടെ ദുരവസ്ഥ 'കണ്ടു'! ജീവിതച്ചെലവ് പ്രതിസന്ധി നേരിടാന്‍ പാക്കേജുമായി റീവ്‌സ് വരുന്നു; ഈ വര്‍ഷം നിശ്ചയിച്ച ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന ഉപേക്ഷിക്കുമെന്ന് സൂചന; ഇറാന്‍ യുദ്ധം വിലക്കയറ്റം സമ്മാനിക്കുമ്പോള്‍ ചാന്‍സലറുടെ ഇടപെടല്‍

സെപ്റ്റംബറില്‍ 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന നടപ്പിലാക്കാന്‍ റീവ്‌സ് ഉദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇത് മാറ്റിവെയ്ക്കാനുള്ള സമ്മര്‍ദം രൂക്ഷമാണ്

ഇറാനിലെ അമേരിക്കന്‍, ഇസ്രയേല്‍ യുദ്ധത്തിന് ഒരു അന്ത്യം ഇനിയും കാണുന്നില്ല. ലോകത്തിലെ സാമ്പത്തിക മേഖല മുഴുവന്‍ ഇതിന്റെ ആഘാതം നേരിടുകയാണ്. പോക്കറ്റ് കവരുന്ന വിലക്കയറ്റം ജനങ്ങളെ സാരമായി ബാധിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനവുമായി രംഗത്തിറങ്ങുകയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. 

ഏറെ കാത്തിരിപ്പിനൊടുവില്‍ അടുത്ത ആഴ്ച ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിടാനുള്ള പാക്കേജ് റീവ്‌സ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ യുദ്ധം വിലക്കയറ്റം സൃഷ്ടിക്കുമ്പോള്‍ കുടുംബങ്ങളെയും, ബിസിനസ്സുകളെയും സഹായിക്കാനുള്ള പദ്ധതികളാണ് ചാന്‍സലറുടെ മനസ്സിലുള്ളത്. 

കുടുംബങ്ങളെ സപ്പോര്‍ട്ട് ചെയ്യാനായി വിവിധ നടപടികള്‍ വികസിപ്പിക്കാന്‍ ചാന്‍സലര്‍ ട്രഷറി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം എനര്‍ജി ബില്ലുകളില്‍ എല്ലാവര്‍ക്കും കണ്ണടച്ച് സഹായം നല്‍കുന്നതിന് പകരം പിന്തുണ ആവശ്യമുള്ളവരിലേക്ക് ഇത് ചുരുക്കിയാകും നല്‍കുക. മറിച്ചായാല്‍ പണപ്പെരുപ്പം വീണ്ടും ഉയരുമെന്നതാണ് കാരണം. 

സെപ്റ്റംബറില്‍ 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന നടപ്പിലാക്കാന്‍ റീവ്‌സ് ഉദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇത് മാറ്റിവെയ്ക്കാനുള്ള സമ്മര്‍ദം രൂക്ഷമാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടതോടെ ഇന്ധന ചെലവ് റോക്കറ്റ് വേഗത്തിലാണ് കുതിക്കുന്നത്. കൂടാതെ വര്‍ഷത്തിന്റെ ആദ്യ ആറ് മാസത്തില്‍ സമ്പദ് വ്യവസ്ഥ 0.6% വളര്‍ന്നിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.