CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 6 Seconds Ago
Breaking Now

യുകെ മലയാളികളെ ആവേശ കൊടുമുടിയിലാഴ്ത്താന്‍ റിമിയും സംഘവും എത്തി ; ഊഷ്മള വരവേല്‍പ്പുമായി റിഥം ക്രിയേഷന്‍ യുകെ സംഘാടകര്‍ ; നാളെ ലെസ്റ്ററില്‍ ആദ്യ ഷോ ആഘോഷമാക്കും

ഗായിക റിമി ടോമിയ്ക്കും സംഘത്തിനും ഹീത്രൂ എയര്‍പോര്‍ട്ടില്‍ ഗംഭീര വരവേല്‍പ്പൊരുക്കി റിഥം ക്രിയേഷന്‍ യുകെ സംഘാടകര്‍. ഇനിയുള്ള കുറച്ചു ദിവസങ്ങള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ റിമിയുടേയും സംഘത്തിന്റെയും സ്റ്റേജ് ഷോ ഒരുങ്ങുകയാണ്. 

യുകെ മലയാളികളെ സംബന്ധിച്ച് റിമി ടോമി കുടുംബാംഗം പോലെ പ്രിയപ്പെട്ട ഗായികയാണ്. ഓരോ വര്‍ഷവും യുകെയില്‍ പരിപാടിയ്‌ക്കെത്തുമ്പോഴും ആ സ്‌നേഹം ഏറ്റുവാങ്ങുകയാണ് റിമി. 

വേദികളെ കീഴടക്കാന്‍ ഗായിക റിമി ടോമിയ്ക്കുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. ഇപ്പോഴിത റിഥം ക്രിയേഷന്‍സ് യുകെ റിമിയുടെ നേതൃത്വത്തില്‍ യുകെയില്‍ വിവിധയിടങ്ങളില്‍ സ്റ്റേജ് ഷോ ഒരുങ്ങുമ്പോള്‍ വന്‍ പിന്തുണയാണ് ലഭിക്കുന്നത്. മേയ് 22 നാളെ ലെസ്റ്ററില്‍ തുടങ്ങി ജൂണ്‍ 7ന് ബ്രാഡ്‌ഫോര്‍ഡില്‍ അവസാനിക്കുന്ന പരിപാടികള്‍ യുകെ മലയാളികള്‍ കാത്തിരിക്കുന്ന മികച്ചൊരു കലാ വിരുന്നാകും.

ലെസ്റ്റര്‍, സൗത്താംപ്റ്റന്‍, വര്‍ത്തിങ്, സ്വാന്‍സി, ബ്രിസ്റ്റോള്‍, പ്രെസ്റ്റണ്‍, ബെല്‍ഫാസ്റ്റ്, മാഞ്ചസ്റ്റര്‍, മെയ്ഡ്‌സ്റ്റോണ്‍, ബ്രാഡ്‌ഫോര്‍ഡ് എന്നിവിടങ്ങളിലാണ് ഷോ നടക്കുന്നത്. ഒരു ഫുള്‍ എനര്‍ജി പാക്ക് ഫാമിലി എന്റര്‍ടെയ്ന്‍മെന്റാണ് ഒരുക്കുക. റിമിയ്‌ക്കൊപ്പം ഗായകരായ ശ്യാം പ്രസാദും കൗശികും ലൈവ് ബാന്‍ഡ് ടീമും ഉണ്ടാകും.

നാളെ ലെസ്റ്ററിലെ മെഹര്‍ സെന്ററില്‍ വൈകീട്ട് ആറുമണിയ്ക്ക് ഷോ ആരംഭിക്കും. 5.30ന് ഗേറ്റ് ഓപ്പണ്‍ ആകും.

മേയ് 23ന് സൗത്താംപ്റ്റണിലെ കിങ്‌സ് കോണ്‍ഫറന്‍സ് സെന്ററിലാണ് ഷോ

തൊട്ടടുത്ത ദിവസം മേയ് 24 ഞായറാഴ്ച വര്‍ത്തിങില്‍ ഷോ നടക്കും.

മേയ് 29ന് സ്വാന്‍സിയില്‍ ബ്രിങ്വിന്‍ ഹാളിലും മേയ് 30ന് ബ്രിസ്‌റ്റോളില്‍ ടോണ്‍ബറി ലെഷര്‍ സെന്ററിലും ആണ് ഷോ നടക്കുക.

ബെല്‍ഫാസ്റ്റില്‍ ജൂണ്‍ 2നും മാഞ്ചസ്റ്ററില്‍ ജൂണ്‍ 5നും 

ബ്രാഡ്‌ഫോര്‍ഡില്‍ ജൂണ്‍ 7നുമാണ് ഷോ നടക്കുന്നത്.

യുകെ മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് റിമിയേയും സംഘത്തിന്റെയും ഷോ ആസ്വദിക്കാനായി.

കഴിഞ്ഞ വര്‍ഷം നിറം എന്ന പേരില്‍ കുഞ്ചാക്കോ, രമേഷ് പിഷാരടി എന്നിവര്‍ ഉള്‍പ്പെടുത്തിയ ഷോ ഏവരും ഏറ്റെടുത്തിരുന്നു. ഷോയ്ക്ക് വന്‍ പ്രേക്ഷക പങ്കാളിത്തമായിരുന്നു ലഭിച്ചത്. ഏതായാലും റിമിയുടെ വരവിനായി കാത്തിരിക്കുകയാണ് യുകെ മലയാളികള്‍. ടിക്കറ്റെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും rhythmcreationsukയുടെ വെബ് സൈറ്റില്‍ സന്ദര്‍ശിക്കാം.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ്, ലോ ആന്‍ഡ് ലോയേഴ്‌സ്, ഫോകസ് ഫിന്‍ഷുവര്‍ ലിമിറ്റഡ്, ജിആര്‍ബി, യെസ്റ്റേ കണ്‍സള്‍ട്ടന്‍സ് എന്നിവര്‍ ഈ ഷോയുടെ സ്‌പോണ്‍സേഴ്‌സാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.