CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 14 Seconds Ago
Breaking Now

2 മില്ല്യണ്‍ പൗണ്ടില്‍ താഴെ വീട് വാങ്ങി എക്സ്റ്റന്‍ഷനും, പൊളിച്ചുപണിയും നടത്തിയിട്ടുണ്ടോ? പണിവരുന്നുണ്ട്! ഉടമകള്‍ വീടുകള്‍ക്ക് രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ റിവാല്യൂവേഷന്‍ നടത്താന്‍ ഗവണ്‍മെന്റ്; വിവാദ മാന്‍ഷന്‍ ടാക്‌സില്‍ 'കുരുക്കാന്‍' നീക്കം

കൂടുതല്‍ പ്രോപ്പര്‍ട്ടികളെ ഈ ബ്രാക്കറ്റില്‍ പെടുത്താനാണ് മന്ത്രിമാരുടെ ഒരുക്കം

വീട് വാങ്ങി രൂപമാറ്റങ്ങള്‍ വരുത്തിയിട്ടുള്ളവരെ മാന്‍ഷനില്‍ ടാക്‌സില്‍ പെടുത്താന്‍ നീക്കങ്ങളുമായി ലേബര്‍ ഗവണ്‍മെന്റ്. ആളുകള്‍ വീടിന് എക്സ്റ്റന്‍ഷനും, രൂപമാറ്റവും നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് നികുതി കൂട്ടാനാണ് ആലോചന. 

എക്‌സ്റ്റന്‍ഷന്‍, റിനൊവേഷന്‍ എന്നിവ നടത്തിയ പ്രോപ്പര്‍ട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താനാണ് വാല്യൂവേഷന്‍ ഓഫീസ് നീങ്ങുന്നത്. വിവാദമായിട്ടുള്ള നികുതി നല്‍കുന്ന വിധത്തിലേക്ക് മാറ്റങ്ങള്‍ വരുത്താനാണ് രേഖകള്‍ പറയുന്നത്. 

ഇതോടെ മരണപ്പെട്ടവരുടെ കുടുംബങ്ങളെയും പിടിച്ചുപറിക്കാനാണ് മന്ത്രിമാരുടെ പദ്ധതി. ജീവനോടെ ഇരിക്കുമ്പോള്‍ നല്‍കാന്‍ കഴിയാത്ത ബില്ലുകളുടെ തുക കുടുംബക്കാരില്‍ നിന്നും പിടിച്ചെടുക്കാനാണ് നീക്കം. 2028-ല്‍ പദ്ധതി പൂര്‍ണ്ണമായി നടപ്പാകുമ്പോള്‍ 2 മില്ല്യണ്‍ പൗണ്ടിലേറെ മൂല്യമുള്ള ഏകദേശം 165,000 പ്രോപ്പര്‍ട്ടികളില്‍ മാന്‍ഷന്‍ ടാക്‌സ് ബാധകമാകുമെന്നാണ് ഔദ്യോഗിക കണക്ക്. 

എന്നാല്‍ പുതിയ രേഖകള്‍ പ്രകാരം കൂടുതല്‍ പ്രോപ്പര്‍ട്ടികളെ ഈ ബ്രാക്കറ്റില്‍ പെടുത്താനാണ് മന്ത്രിമാരുടെ ഒരുക്കം. ഓരോ അഞ്ച് വര്‍ഷത്തിലും രൂപമാറ്റങ്ങള്‍ നടത്തിയത് രേഖപ്പെടുത്തി വീടുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം നടപ്പിലാക്കി നികുതി ചുമത്താനാണ് ശ്രമിക്കുക. 

ഇന്‍ഹെറിറ്റന്‍സ് ടാക്‌സിന് പുറമെയുള്ള പുതിയ ഷോക്കാണ് കുടുംബ വീടുകള്‍ക്ക് മേലുള്ള ഈ നികുതി നീക്കമെന്ന് ടോറി ഫ്രണ്ട്‌ബെഞ്ചര്‍ ഗാരെത് ബേക്കണ്‍ പറഞ്ഞു. മരിക്കുമ്പോള്‍ പോലും നികുതി ചുമത്തുന്ന ക്രൂരതയാണ് ലേബര്‍ നേതാക്കള്‍ ഒരുക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.