
















യുകെയിലേക്ക് ഹൈസ്‌കില്‍ഡ് ഇമിഗ്രേഷന്‍ വര്‍ദ്ധിപ്പിക്കുമെന്ന് ലേബര്‍ നേതൃപദവി ലക്ഷ്യമിടുന്ന വെസ് സ്ട്രീറ്റിംഗ്. ശാസ്ത്രജ്ഞരും, എഐ വിദഗ്ധരും യുഎസിലേക്ക് വരേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ് പറയുമ്പോഴാണ് ഈ കഴിവുറ്റവരെ ബ്രിട്ടനിലെത്തിക്കാന്‍ മുന്‍ ഹെല്‍ത്ത് സെക്രട്ടറി പദ്ധതി ആവിഷ്‌കരിക്കുന്നത്.
അതേസമയം കീര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പ് വഴിയൊരുക്കാനും ഇടയുണ്ട്. ആന്‍ഡി ബേണ്‍ഹാമാണ് എംപിയായി വിജയിച്ച് പ്രധാനമന്ത്രി കസേരയില്‍ സ്റ്റാര്‍മറെ വെല്ലുവിളിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്നത്. താന്‍ രാജിവെച്ച് ഒഴിയില്ലെന്ന് സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇദ്ദേഹത്തോടൊപ്പം ബേണ്‍ഹാമിനെയും സ്ട്രീറ്റിംഗിന് നേതൃപോരാട്ടത്തില്‍ അഭിമുഖീകരിക്കേണ്ടി വരും.
ഉപതെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുമ്പോള്‍ കുടിയേറ്റ വിരുദ്ധത അല്‍പ്പം കൂടി ആളിക്കത്തിക്കാനാണ് റിഫോം യുകെയുടെ നിഗല്‍ ഫരാഗ് തയ്യാറാകുന്നത്. സോഷ്യല്‍ ഹൗസിംഗില്‍ നിന്നും വിദേശ പൗരന്‍മാരെ വിലക്കുകയും, പ്രൈവറ്റ് സെക്ടറില്‍ വീട് കണ്ടെത്താന്‍ കഴിയാത്തവരെ നാടുകടത്തുകയും ചെയ്യുമെന്നാണ് ഫരാഗിന്റെ പ്രഖ്യാപനം.
എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തിലെ ലീഡ് നിലനിര്‍ത്താന്‍ റിഫോമിന് സാധിക്കുന്നില്ല. തീവ്രവലത് എതിരാളികളായ റിസ്‌റ്റോര്‍ യുകെയ്ക്കാണ് ഈ പിന്തുണ ചോരുന്നത്. ഇത് തുടര്‍ന്നാല്‍ ആന്‍ഡി ബേണ്‍ഹാമിന് ഗുണമായി മാറും.