CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 29 Seconds Ago
Breaking Now

ബ്രിട്ടീഷുകാരുടെ ഹൃദയം കീഴടക്കി ആ പൂഞ്ചിരി ; യുകെയിലെ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ മികച്ച ജീവനക്കാരനായി കോട്ടയം സ്വദേശി

പുഞ്ചിരിയോടു കൂടി എല്ലാവരേയും ആകര്‍ഷിക്കുന്ന അദ്ദേഹത്തിന്റെ സ്വഭാവം കൊണ്ടാണ് ബ്രിട്ടീഷുകാര്‍ കൂടുതല്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ അദ്ദേഹത്തിന് വോട്ട് ലഭിച്ചത്.

യുകെയിലെ പ്രവാസി മലയാളി സമൂഹത്തിന് അഭിമാനമായി കോട്ടയം സ്വദേശിക്ക് ലണ്ടനില്‍ ആദരം. മറ്റക്കര സ്‌നേഹാസ് വിഷന്‍ ചാരിറ്റബിള്‍ സ്ഥാപകനായ സജി കുര്യന്‍ (തങ്കച്ചന്‍) യുകെയിലെ പ്രശസ്തമായ എന്‍എച്ച്എസ് ഹോസ്പിറ്റലിന്റെ ബെസ്റ്റ് എംപ്ലോയി അവാര്‍ഡിന് അര്‍ഹനായി. കഴിഞ്ഞ 22 വര്‍ഷമായി എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിക്കുന്ന സജി കുര്യന്‍, തന്റെ മികച്ച പ്രവര്‍ത്തന മികവിലൂടെയും സഹപ്രവര്‍ത്തകരോടുള്ള ഹൃദ്യമായ ഇടപെടലുകളിലൂടെയുമാണ് ഈ വലിയ നേട്ടം കൈവരിച്ചത്.

പുഞ്ചിരിയോടു കൂടി എല്ലാവരേയും ആകര്‍ഷിക്കുന്ന അദ്ദേഹത്തിന്റെ സ്വഭാവം കൊണ്ടാണ് ബ്രിട്ടീഷുകാര്‍ കൂടുതല്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ അദ്ദേഹത്തിന് വോട്ട് ലഭിച്ചത്. സജിയുടെ ഒപ്പം ജോലി ചെയ്യുന്ന മലയാളികളായ ഗില്‍ബര്‍ട്ടും ജോമോനും അദ്ദേഹത്തെ കുറിച്ച് ഇതേ അഭിപ്രായമാണ് പറയുന്നത്.

തന്റെ ജന്മനാടായ മറ്റക്കരയില്‍ 2015 ല്‍ സ്‌നേഹാസ് വിഷന്‍ ചാരിറ്റബിള്‍ എന്ന ജീവകാരുണ്യ പ്രസ്ഥാനം ആരംഭിച്ച അദ്ദേഹം നാട്ടിലുള്ള ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും രോഗികള്‍ക്കും മക്കള്‍ ഉപേക്ഷിച്ചുപോയ അമ്മമാര്‍ക്കും അനാഥര്‍ക്കും അവര്‍ക്കാഗ്രഹമുള്ള ഭക്ഷണം ഉണ്ടാക്കികൊടുക്കുന്നു.

ഈസ്റ്റര്‍, ക്രിസ്മസ് ,തിരുവോണം എന്നീ ആഘോഷ ദിവസങ്ങളില്‍ പാവങ്ങള്‍ക്കും അനാഥര്‍ക്കും ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യാറുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.