CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 25 Seconds Ago
Breaking Now

18-കാരനെ കുത്തിക്കൊന്ന സിഖുകാരന്റെ ശിക്ഷാ വിധി കുറഞ്ഞ് പോയെന്ന് പരാതി; വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ 23-കാരന്റെ ജയില്‍ശിക്ഷ പുനഃപ്പരിശോധിക്കും; കോര്‍ട്ട് ഓഫ് അപ്പീലിന് റഫര്‍ ചെയ്ത് സോളിസിറ്റര്‍ ജനറല്‍

തെരുവിലിട്ട് നടത്തിയ കൊലപാതകത്തിന് ജയില്‍ശിക്ഷ കുറഞ്ഞ് പോയെന്ന പരാതിയില്‍ റിവ്യൂ നടത്താനാണ് അധികൃതരുടെ തീരുമാനം

യാതൊരു മുന്‍പരിചയവും, വിരോധവും ഇല്ലാത്ത വ്യക്തിയെ വഴിയിലിട്ട് കുത്തിക്കൊന്ന സിഖുകാരന്റെ ശിക്ഷ കുറഞ്ഞ് പോയെന്ന ആരോപണത്തില്‍ വിധി റിവ്യൂ ചെയ്യുന്നു. ബ്രിട്ടനെ ഞെട്ടിച്ച ഹെന്‍ട്രി നൊവാകിന്റെ കൊലപാതക കേസിലെ കുറ്റവാളി വിക്രം ദിഗ്വക്ക് 21 വര്‍ഷം ദൈര്‍ഘ്യമുള്ള ജീവപര്യന്തമാണ് കോടതി വിധിച്ചത്. 

എന്നാല്‍ തെരുവിലിട്ട് നടത്തിയ കൊലപാതകത്തിന് ജയില്‍ശിക്ഷ കുറഞ്ഞ് പോയെന്ന പരാതിയില്‍ റിവ്യൂ നടത്താനാണ് അധികൃതരുടെ തീരുമാനം. സൗത്താംപ്ടണില്‍ വെച്ച് ദിഗ്വ ഹെന്‍ട്രിയെ നീളന്‍ കത്തി ഉപയോഗിച്ച് അഞ്ച് തവണയാണ് കുത്തിയത്. 

കത്തിക്കുത്ത് നടന്നതായി വിവരം കിട്ടി സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരോട് താന്‍ വംശവെറിക്ക് ഇരയായെന്നാണ് ദിഗ്വ പരാതിപ്പെട്ടത്. ഇതുകേട്ട ഉദ്യോഗസ്ഥര്‍ യാതൊരു ദാക്ഷിണ്യവും കാണിക്കാതെ ചോരവാര്‍ന്ന വിദ്യാര്‍ത്ഥിയെ വിലങ്ങണിയിച്ചതാണ് ബ്രിട്ടനില്‍ വിവാദത്തിന് തിരികൊളുത്തിയത്. 

സംഭവസ്ഥലത്ത് കുഴഞ്ഞുവീണ ഹെന്‍ട്രി നൊവാക് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതോടെ ക്രൈം സീനില്‍ വംശവെറി ഉന്നയിച്ചാല്‍ പോലും ആരാണ് യഥാര്‍ത്ഥ ഇരയെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത പോലീസിന്റെ ഗതികേടും രൂക്ഷവിമര്‍ശനത്തിന് ഇരയാക്കി. 

കഴിഞ്ഞ മാസം കൊലപാതക കേസില്‍ ദിഗ്വയെ ജയിലിലേക്ക് അയച്ചു. എന്നാല്‍ ഇതിന് ശേഷം പൊതുജനങ്ങളും, രാഷ്ട്രീയക്കാരും ശിക്ഷ കുറഞ്ഞതില്‍ പരാതി ഉന്നയിച്ചു. ഇത് പരിഗണിച്ച സോളിസിറ്റര്‍ ജനറല്‍ എല്ലി റീവ്‌സ് കേസ് കോര്‍ട്ട് ഓഫ് അപ്പീലിന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.