CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 10 Seconds Ago
Breaking Now

ദത്തെടുത്ത 13 മാസം പ്രായമായ കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി കൊന്നു; കൊലപാതക കേസില്‍ അധ്യാപകന്‍ കുറ്റക്കാരനെന്ന് വിധിച്ച് കോടതി; കുഞ്ഞിനെ ദത്തെടുത്തത് കാമുകനൊപ്പം ചേര്‍ന്ന്!

കുഞ്ഞിനെ ദത്തെടുത്ത കാമുകന്‍മാര്‍ സന്തോഷകരമായ ഒരു വീട് നല്‍കുന്നതിന് പകരം നാല് മാസം നീണ്ട അതിക്രമത്തിനാണ് നേതൃത്വം നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍

പങ്കാളിക്കൊപ്പം ചേര്‍ന്ന് ദത്തെടുക്കാന്‍ ഇരുന്ന കുഞ്ഞിനെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് വിധേയമാക്കി, കൊലപ്പെടുത്തിയ കേസില്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി. 13 മാസം മാത്രം പ്രായമുള്ള പ്രസ്റ്റണ്‍ ഡേവിയെ ലൈംഗിക ചൂഷണത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ 37-കാരന്‍ ജാമി വാര്‍ലിയെ കാത്തിരിക്കുന്നത് ജീവപര്യന്തം ശിക്ഷയാണ്. 

കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ഒപ്പം നിന്ന പങ്കാളി 32-കാരന്‍ ജോണ്‍ മക്‌ഗോവന്‍ ഫാസാകെര്‍ലിയും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഫിനാന്‍സ് കമ്പനിയില്‍ സെയില്‍സ് മാനേജറായിരുന്ന ഇയാള്‍ കുഞ്ഞിന്റെ മരണത്തിന് ഇടയാക്കുന്ന കാരണങ്ങള്‍ അനുവദിച്ചതിനും, ലൈംഗിക കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തതിനുമാണ് ശിക്ഷ നേരിടുക. Police mugshot of Jamie Varley, 37, found guilty of murdering Preston Davey

ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീതിജനകമായ കേസെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ കേസിനെ കുറിച്ച് പറയുന്നത്. ബ്ലാക്ക്പൂളിലെ വലിയ വീട്ടില്‍ ബഹുമാന്യരായ ആളുകളെന്ന് നടിച്ച് ജീവിച്ചിരുന്ന വാര്‍ലിയും, മക്‌ഗോവനും യഥാര്‍ത്ഥത്തില്‍ കുട്ടിപ്പീഡകരായിരുന്നുവെന്നത് പ്രദേശവാസികളെയും ഞെട്ടിച്ചു. John McGowan-Fazakerley has been convicted of allowing the abuse which led to tragedy

കുഞ്ഞിനെ ദത്തെടുത്ത കാമുകന്‍മാര്‍ സന്തോഷകരമായ ഒരു വീട് നല്‍കുന്നതിന് പകരം നാല് മാസം നീണ്ട അതിക്രമത്തിനാണ് നേതൃത്വം നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. വാര്‍ലിയുടെ ലൈംഗിക അരാജകത്വങ്ങള്‍ നടപ്പാക്കാനുള്ള ഉപകരണമായാണ് കുഞ്ഞിനെ ഉപയോഗിച്ചത്. കുഞ്ഞിനെ രക്ഷിക്കാനുള്ള അവസരങ്ങള്‍ നഷ്ടമാക്കിയ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കെതിരെയാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.